സിൽവർ ലൈൻ : പദ്ധതി കേരളത്തിനും കേന്ദ്രത്തിനും ബാധ്യതയെന്ന് കേന്ദ്ര റെയിൽവെ മന്ത്രി

  1. Home
  2. KERALA NEWS

സിൽവർ ലൈൻ : പദ്ധതി കേരളത്തിനും കേന്ദ്രത്തിനും ബാധ്യതയെന്ന് കേന്ദ്ര റെയിൽവെ മന്ത്രി

K rail


തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിനും കേന്ദ്രത്തിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വിവിധ വശങ്ങള്‍ വിശദമായി പഠിച്ച ശേഷമേ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് തീരുമാനം എടുക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
സില്‍വര്‍ ലൈന്‍ സങ്കീര്‍ണമായ പദ്ധതിയാണ്. സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക, എന്‍ജിനീയറിങ് വശങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട്. ഇത്തരം പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും വലിയ സാമ്പത്തിക ഭാരമുണ്ടാക്കും. അതുകൊണ്ട് വിവിധ വശങ്ങള്‍ വിശദമായി വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്.കൃത്യമായി പഠിച്ച ശേഷം ജനങ്ങള്‍ക്കു മുന്നില്‍ വിഷയം അവതരിപ്പിച്ച് അവരുടെ പ്രതികരണം കൂടി അറിഞ്ഞാലേ മറ്റ് കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കാനാവൂ.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാമൂഹികാഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് നേരത്തെ കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള ഏതൊരു നടപടിയും അപക്വമാണെന്നും കേന്ദ്രം പറഞ്ഞിരുന്നു. സര്‍വേ ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.