ശ്രീ റാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്തു നിന്നും മാറ്റി

  1. Home
  2. KERALA NEWS

ശ്രീ റാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്തു നിന്നും മാറ്റി

ശ്രീ


 തിരുവനന്തപുരം. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. കൃഷ്ണ തേജ ഐഎഎസ് പുതിയ ആലപ്പുഴ കളക്ടറായി ചുമതലയേല്‍ക്കും. സിവില്‍ സര്‍വീസ് കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കാണ് ശ്രീറാമിനെ മാറ്റിയത്. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിപ്പട്ടികയിലുള്ള ശ്രീറാമിനെ ആലപ്പുഴയില്‍ കളക്ടറായി നിയമിച്ചതിന് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് നിര്‍ണായക സ്ഥാന മാറ്റം.