സംസ്ഥാനതല തദ്ദേശ ദ്വിദിന ആഘോഷം ഫെബ്രുവരി 18.19 തിയ്യതികളിൽ ഉദ്‌ഘാടനം മുഖ്യമന്ത്രി 18 ന് നിർവഹിക്കുന്നു

  1. Home
  2. KERALA NEWS

സംസ്ഥാനതല തദ്ദേശ ദ്വിദിന ആഘോഷം ഫെബ്രുവരി 18.19 തിയ്യതികളിൽ ഉദ്‌ഘാടനം മുഖ്യമന്ത്രി 18 ന് നിർവഹിക്കുന്നു

സ്റ്റാളുകൾ-നിരവധി കലാപരിപാടികൾ   സംസ്ഥാനതല തദ്ദേശ ദ്വിദിന ആഘോഷം ഫെബ്രുവരി 18.19 തിയ്യതികളിൽ    വിപുലം.....ഉത്സവപ്രതീതി ഉണർത്തുന്നത്..


തൃത്താല. ഫെബ്രുവരി 18 19 തീയതികളിലായി  സംസ്ഥാനതല ദ്വിദിന തദ്ദേശദിനാഘോഷ പരിപാടി ഉത്സവ പ്രതീതി ഉണർത്തിക്കൊണ്ട് തൃത്താലയിലെ ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ   അരങ്ങേറും.
പരിപാടിയുടെ ഭാഗമായി 66 ഓളം സ്റ്റാളുകൾ ഒരുക്കുന്നുണ്ട്. കുടുംബശ്രീ സ്റ്റാളുകൾ , വിവിധ വകുപ്പ് തല സ്റ്റാളുകൾ,  പഞ്ചായത്ത് സ്റ്റാളുകൾ തൃത്താല ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൾ , നഗരസഭ സ്റ്റാളുകൾ കോർപ്പറേഷൻ   സ്റ്റാൾ, സുസ്ഥിര തൃത്താല സ്റ്റാൾ, തീം സ്റ്റാളുകൾ   എന്നിവ  സജ്ജീകരിക്കും.
ഫെബ്രുവരി 16 മുതൽ ആഘോഷ പരിപാടികൾക്കു മുന്നോടിയായി സ്റ്റാളുകൾ പ്രവർത്തനം ആരംഭിക്കും.

 ഫെബ്രുവരി 16 മുതൽ 19 വരെ തൃത്താലയെ കലാമുഖരിതമാക്കി കൊണ്ട്
സാംസ്കാരികഘോഷയാത്ര,തൃത്താലയുടെ സാംസ്കാരിക തനിമ അടങ്ങിയ കലാ അവതരണങ്ങൾ നടക്കും.

*ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 18 ന് നിര്‍വഹിക്കും*

സംസ്ഥാനതല ദ്വിദിന ( ഫെബ്രുവരി-18,19) തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 18 ന് രാവിലെ പത്തിന്  ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ നിർവഹിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് അറിയിച്ചു. പരിപാടിയിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയാകും.ചാലിശ്ശേരി അന്‍സാരി ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന തല തദ്ദേശ സ്വയംഭരണദിനാഘോഷവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
 പരിപാടിയുടെ ഭാഗമായി
 തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമുകൾ കേന്ദ്രീകരിച്ച് സെമിനാറുകൾ സംഘടിപ്പിക്കും . അതിദാരിദ്ര നിർമ്മാർജ്ജനം,തൊഴിൽ സംരംഭങ്ങൾ പ്രാദേശിക സാമ്പത്തിക വികസനം, തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ എങ്ങനെ കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കാം, ശുചിത്വ കേരളം തദ്ദേശസ്ഥാപനങ്ങളുടെ കടമകൾ എന്നീ വിഷയങ്ങളിലാണ് സെമിനാറുകൾ നടക്കുന്നത്. 
 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വിഭവസമാഹരണ സ്രോതസ്സുകൾ എന്ന വിഷയത്തിൽ ഓപ്പൺ ഫോറവും നടക്കും.

 സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍,കണ്‍വീനര്‍മാര്‍,
ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നിവരുടെ അവലോകന യോഗമാണ് നടന്നത്. യോഗത്തിൽ രജിസ്ട്രേഷൻ,അക്കോമഡേഷൻ ആൻഡ് ട്രാൻസ്പോർട്ടേഷൻ കമ്മിറ്റി, ഫുഡ് കമ്മിറ്റി, പന്തൽ ലൈറ്റ് ആൻഡ് സൗണ്ട്, കലാ സാംസ്കാരിക അനുബന്ധ പരിപാടികൾ, റിസപ്ഷൻ, മീഡിയ ആൻഡ് പബ്ലിസിറ്റി, വെബ് ടെലികാസ്റ്റിംഗ് ആൻഡ് ഐ.ടി, വളണ്ടിയർ ആൻഡ് പൊതു -ഏകോപനം, സർട്ടിഫിക്കറ്റ് മൊമെന്റോ, എക്സിബിഷൻ  ആൻഡ് സ്റ്റാൾസ്, ഗ്രീൻ പ്രോട്ടോകോൾ  തുടങ്ങിയ
സബ് കമ്മിറ്റികൾ  ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വേഗത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മന്ത്രി സബ് കമ്മിറ്റികൾക്ക് നിർദേശം നൽകി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.ബിനു മോൾ,  തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റെജീന,കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി  കെ. സുരേഷ്, ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വിവിധ വകുപ്പ് തല മേധാവികൾ, തദ്ദേശ ദിനാഘോഷ സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍,കണ്‍വീനര്‍മാര്‍
ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നിവർ പങ്കെടുത്തു.