ലഹരി നിര്‍മ്മാര്‍ജനത്തിന് വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണം: വിസ്‌ഡം സ്റ്റുഡന്റ്സ്

  1. Home
  2. KERALA NEWS

ലഹരി നിര്‍മ്മാര്‍ജനത്തിന് വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണം: വിസ്‌ഡം സ്റ്റുഡന്റ്സ്

ലഹരി നിര്‍മ്മാര്‍ജനത്തിന് വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണം: വിസ്‌ഡം സ്റ്റുഡന്റ്സ്


മണ്ണാർക്കാട്: സമൂഹത്തിൽ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ എല്ലാവരും കൈകോർക്കണം എന്ന് വിസ്ഡം സ്റ്റുഡന്റ്സ് പാലക്കാട്‌ ജില്ലാ സമിതി സംഘടിപ്പിച്ച "ലഹരിക്കെതിരെ വിദ്യാർത്ഥി മുന്നേറ്റം" അഭിപ്രായപ്പെട്ടു.

 വിദ്യാര്‍ത്ഥികളേയും യുവാക്കളേയും  കാര്‍ന്നുതിന്നുന്ന മഹാ വിപത്തായി ലഹരിയുടെ ഉപയോഗം മാറിക്കൊണ്ടിരിക്കുന്നു. ലഹരി ഉല്‍പാദനത്തിനും വിതരണത്തിനുമെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഭരണകൂടത്തിന് സാധ്യമാവാത്ത രീതിയില്‍ ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണ്.  വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങളെയും അവർക്ക് ഒത്താശ ചെയ്യുന്നവരെയും സമൂഹം ഒറ്റപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം വിസ്‌ഡം സ്റ്റുഡന്റ്സ് പാലക്കാട്‌ ജില്ലാ സെക്രട്ടറി റിഷാദ് അൽ ഹികമി പൂക്കാടഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ സുൽഫീക്കർ പാലക്കാഴി അധ്യക്ഷത വഹിച്ചു.

യുവജന - വിദ്യാർഥി പ്രസ്ഥാനങ്ങളും മത-രാഷ്ട്രീയ സംഘടനകളും ലഹരിക്കെതിരെ വ്യാപകമായ പ്രചാരണങ്ങൾ സംഘടിപ്പിക്കണമെന്നും സമ്മേളനം കൂട്ടിച്ചേർത്തു.  ലഹരിമുക്ത സമൂഹത്തിനായി സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച്  നടപ്പാക്കേണ്ടതുണ്ട്. കൂട്ടുകാരോന്നിച്ച് നിമിഷ നേരത്തേക്കുള്ള കൗതുകത്തിന് തുടങ്ങി പിന്നീട് തിരിച്ചുകയറാനാകാത്ത വിധം കെണിയിലകപ്പെടുകയും  ജീവിതംതന്നെ ഇല്ലാതാകുകയും ചെയ്യുന്ന വലിയ അപകടങ്ങൾ തിരിച്ചറിഞ്ഞ് അതിൽ നിന്നും മാറി നിൽക്കാൻ എല്ലാവരും പരിശ്രമിക്കേണ്ടതുണ്ട്.

എൻ.എം ഇർഷാദ് അസ്‌ലം, സാജിദ് പുതുനഗരം, സഫീർ അരിയൂർ, ഷഹീർ അൽ ഹികമി, മുബാറക് തച്ചമ്പാറ, മാജിദ് മണ്ണാർക്കാട്, ഷാനിബ് അൽ ഹികമി, നൂറുൽ അമീൻ പാലക്കാട്‌, നദീർ പാലക്കാട്‌, അബ്ദുൽ ബാസിത്ത് എടത്തനാട്ടുകര, ഇർഫാൻ ചങ്ങലീരി എന്നിവർ പ്രസംഗിച്ചു.