പാലക്കാട്ടെ സദാചാര ആക്രമണത്തിൽ മറുപടിയുമായി വിദ്യാർഥികൾ രംഗത്ത്

പാലക്കാട്: കരിമ്ബയിലെ സദാചാര ആക്രമണത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ബസ്റ്റോപ്പില്‍ ഇരിക്കുന്ന നേരത്ത് നാട്ടുകാരാണ് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതെന്ന് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇത് ചോദ്യം ചെയ്തതോടെയാണ് മര്‍ദനമുണ്ടായതെന്നും. നാട്ടുകാരില്‍ ചിലര്‍ പെണ്‍കുട്ടികളോട് അശ്ലീല വാക്കുകള്‍ പ്രയോഗിച്ചതായും ആണ് വിദ്യാർഥികൾ പരാതിപ്പെട്ടത്. ഇതിന് മുന്‍പും ഇത്തരത്തില്‍ നാട്ടുകാര്‍ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
അതേസമയം ആറ് മണിയായാലും കുട്ടികള്‍ വീട്ടില്‍ പോകാത്തത് പ്രിന്‍സിപ്പലിനോട് പരാതിപ്പെടുകയാണ് ചെയ്തത് എന്നും വിദ്യാര്‍ത്ഥികളാണ് ആദ്യം തങ്ങളെ മര്‍ദിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. ഏറെ വൈകിയും സ്കൂള്‍ കുട്ടികള്‍ സ്ഥിരം ബസ് സ്റ്റോപ്പില്‍ ഇരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ കല്ലടിക്കോട് പൊലീസ് കേസെടുത്തട്ടുണ്ട്.