ഒന്നു മുതൽ ഒൻപതു വരെ ക്ലാസ്സുകളിൽ സ്കൂൾ മാറ്റത്തിനു ഇനി മുതൽ ടി സി വേണ്ട

  1. Home
  2. KERALA NEWS

ഒന്നു മുതൽ ഒൻപതു വരെ ക്ലാസ്സുകളിൽ സ്കൂൾ മാറ്റത്തിനു ഇനി മുതൽ ടി സി വേണ്ട

school Bus


തിരുവനന്തപുരം
അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ വിദ്യാർഥികൾക്ക്‌ ടി സി ഇല്ലാതെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടാം. ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക്‌ ടി സി  ഇല്ലാതെ അംഗീകാരമുള്ള സ്‌കൂളുകളിലെ രണ്ടു മുതൽ 10 വരെ ക്ലാസുകളിൽ വയസ്സ്‌ അടിസ്ഥാനത്തിൽ പ്രവേശനം നൽകാമെന്ന്‌ സർക്കാർ ഉത്തരവിൽ പറഞ്ഞു. ഒമ്പത്‌, 10 ക്ലാസുകളിലെ പ്രവേശനം വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും.