തെരേസ്യൻ 'അമൃതോത്സവ് '2022 12 ന് നടക്കും.

  1. Home
  2. KERALA NEWS

തെരേസ്യൻ 'അമൃതോത്സവ് '2022 12 ന് നടക്കും.

തെരേസ്യൻ 'അമൃതോത്സവ് '2022 12 ന് നടക്കും.


 മണപ്പുറം  : മണപ്പുറം സെന്റ്: തെരേസാസ് ഹൈസ്കൂളിൽ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് 75 ടീമുകൾ പങ്കെടുക്കുന്ന
ഇന്റർ സ്കൂൾ ക്വിസ് മത്സരം " തെരേസ്യൻ അമൃതോത്സവ് 2022 " ഓഗസ്റ്റ് 12 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. 
ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻറ് ശ്രീമതി.കെ.ജി.രാജേശ്വരി ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ച് സമ്മാനദാനം നടത്തു.
ക്വിസിൻ്റെ വിഷയം വാസ്കോഡിഗാമ മുതൽ മൗണ്ട് ബാറ്റൻ വരെ (1498 മുതൽ 1947 വരെ) 80% ചോദ്യങ്ങളും,ജനറൽ ആൻഡ് കറണ്ട് അഫയേഴ്സ്  20% മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും. ഒന്നാം സമ്മാനം 5001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 3001 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 1001 രൂപയും ട്രോഫിയും. ഒരു സ്കൂളിൽ നിന്നും 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ നിന്നും രണ്ട് പേരടങ്ങുന്ന അഞ്ചു ടീമുകൾക്ക് വരെ പങ്കെടുക്കാം. ഗൂഗിൾ ഫോം വഴിയുള്ള രജിസ്ട്രേഷൻ അവസാനിക്കുന്നത് 10/08/22 ന് ഉച്ചയ്ക്ക് 12 മണിക്ക്. രജിസ്ട്രേഷൻ ഫീസ് ഒരു ടീമിന് 50 രൂപ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക - 8907852409, 8606874925, 9961702235