തളിർക്കട്ടെ പുതുനാമ്പുകൾ പദ്ധതിക്ക് തുടക്കമായി...

  1. Home
  2. KERALA NEWS

തളിർക്കട്ടെ പുതുനാമ്പുകൾ പദ്ധതിക്ക് തുടക്കമായി...

തളിർക്കട്ടെ പുതുനാമ്പുകൾ പദ്ധതിക്ക് തുടക്കമായി...


അടയ്ക്കാപുത്തൂർ : അടയ്ക്കാപുത്തൂർ ശബരി പി ടി ബി  എസ് എച്ച് എസ് സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "തളിർക്കട്ടെ പുതുനാമ്പുകൾ"  പദ്ധതി ആരംഭിച്ചു. ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ സന്ദേശം വളണ്ടിയർമാരിൽ എത്തിച്ചുകൊണ്ട്   പരിസ്ഥിതി പ്രവർത്തകൻ  രാജേഷ് സംസ്കൃതി പരിപാടി ഉദ്ഘാടനം ചെയ്തു.തളിർക്കട്ടെ പുതുനാമ്പുകൾ പദ്ധതിക്ക് തുടക്കമായി... കഴിഞ്ഞവർഷത്തെ സപ്ദിന ക്യാമ്പിൽ വളണ്ടിയർമാർ നിർമ്മിച്ച ആയിരത്തോളം വിത്ത് ഉരുളകൾ  സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിൽ വിതച്ചു. പരിപാടിയിൽ  ഷൈനി സി വി സ്വാഗതവും സ്കൂൾ NSS സി പ്രോഗ്രാം ഓഫീസർ  ദീപ സി നന്ദിയും പ്രകാശിപ്പിച്ചു. അടയ്ക്കാപുത്തൂർ സംസ്കൃതി പ്രവർത്തകരായ എ പി പ്രകാശ് ബാബു,  യുസി വാസുദേവൻ,  കെ.ടി. ജയദേവൻ, വി പി ജയപ്രകാശ്,  ജ്യോത്സന, സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ ആവേശകരമായ പരിപാടിയിൽ പങ്കെടുത്തു.