രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ബഹുമതി കരസ്ഥമാക്കിയ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും തണൽ പരിസ്ഥിതി കൂട്ടായ്മയുടെ ഹരിതാദരം...

ഒറ്റപ്പാലം.പോലീസ്സ് സ്റ്റേഷനിൽ 54 ഉദ്യോഗസ്ഥർക്കും പേരത്തൈകൾ നൽകിയാണ് തണൽ ആദരവിൻ്റെ വേറിട്ട മാതൃക കാണിച്ചത് .മുണ്ടൂർ തൂത സംസ്ഥാന പാത വികസനത്തിൻ്റെ ഭാഗമായി മുറിച്ചു മാറ്റേണ്ടി വരുന്ന മരങ്ങളോടുള്ള പ്രായശ്ചിത്തമായി തണൽ നടപ്പാക്കി വരുന്ന വൃക്ഷ പ്രണാമം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഈ പ്രവർത്തനം .തണൽ പരിസ്ഥിതി കൂട്ടായ്മ പ്രവർത്തകരിൽ നിന്ന് പേരത്തൈ സ്വീകരിച്ച് സി.ഐ. ബാബുരാജ് ഹരിതാദരം ഏറ്റുവാങ്ങി .തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ.അച്യുതാനന്ദൻ ,പ്ര ബിൻ ഒറ്റപ്പാലം ,ഭാസ്കരൻ പാലത്തോൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ...