പാലക്കാട് ഗൃഹനാഥനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്നു

  1. Home
  2. KERALA NEWS

പാലക്കാട് ഗൃഹനാഥനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്നു

Crime


പാലക്കാട്: കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വെട്ടിക്കൊന്നു.

വണ്ടുംതറ വടക്കുംമുറി അബ്ബാസ് (60) ആണ് കൊല്ലപ്പെട്ടത്.  വിവാഹ ബ്രോക്കർ ആയി പ്രവർത്തിച്ചിരുന്ന അബ്ബാസിനെ ഇന്ന് പുലര്‍ച്ചെ വീട്ടില്‍ എത്തിയ സംഘം വാതിലിൽ മുട്ടിവിളിച്ച് പുറത്തിറക്കിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

നിരവധി വെട്ടേറ്റ അബ്ബാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പ്രതി നെല്ലായ കുണ്ടില്‍ വീട്ടില്‍ മുഹമ്മദ് അലി (40)യെ എസ് ഐ രാജേഷ് പിടികൂടി. കൃത്യം നടത്തി മടങ്ങവെ കുലുക്കല്ലൂര്‍ ഇടുതറയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അബ്ബാസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പടാടമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.