ചെർപ്പുളശ്ശേരിയിലെ ഓട്ടോ ഡ്രൈവർ പ്രമോദിന് ശബരി ഗ്രുപ്പ് നൽകിയത് കാരുണ്യത്തിന്റെ സ്നേഹ സ്പർശം

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരിയിലെ ഓട്ടോ ഡ്രൈവർ പ്രമോദിന് ശബരി ഗ്രുപ്പ് നൽകിയത് കാരുണ്യത്തിന്റെ സ്നേഹ സ്പർശം

Sreekumar


ചെർപ്പുളശ്ശേരി. ഇരു വൃക്കകളും തകരാറിലായ ഓട്ടോ ഡ്രൈവർ പ്രമോദ് ഡയാലിസിസ് ചെയ്യാൻ പോലും പണമില്ലാതെ വിഷമിക്കുന്ന അവസരത്തിൽ നാട്ടുകാർ സഹായം ചെയ്ത് നല്ലൊരു തുക ചികിത്സക്ക് നൽകിയപ്പോഴാണ് ആ കുടുംബം വീടില്ലാതെ വിഷമിക്കുന്നത് പി ശ്രീകുമാറിന്റെ ശ്രദ്ധയിൽ പെട്ടത്. പന്നിയംകുർശ്ശിയിലെ തന്റെ സ്ഥലത്തുനിന്നും അഞ്ചു സെന്റ് സ്ഥലം തികച്ചും സൗജന്യമായി ആ കുടുംബത്തിന് നൽകാൻ അദ്ദേഹം തയ്യാറാവുകയും അത് കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്തു നൽകുകയും ചെയ്തു.

അതിന്റെ ആധാരം പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രമോദിന്റെ കുടുംബത്തിന് കൈമാറി. പുത്തൻ വീട്ടിൽ രാധ മറ്റു കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഏറെ കാലമായി എറണാകുളം കേന്ദ്രമായി ബിസിനസ്‌ നടത്തുന്ന പി ശ്രീകുമാർ നാട്ടുകാരുടെ ഏതു ആവശ്യങ്ങൾക്കും താങ്ങും തണലുമായി കൂടെ നിൽക്കാറുണ്ട്