വിസ്‌ഡം ശാഖാ മുജാഹിദ് സംഗമങ്ങൾ സമാപിച്ചു.

  1. Home
  2. KERALA NEWS

വിസ്‌ഡം ശാഖാ മുജാഹിദ് സംഗമങ്ങൾ സമാപിച്ചു.

വിസ്‌ഡം ശാഖാ മുജാഹിദ് സംഗമങ്ങൾ സമാപിച്ചു.


അലനല്ലൂർ : ധാർമിക ജീവിതം, സുരക്ഷിത സമൂഹം എന്ന പ്രമേയത്തിൽ മെയ് 20,21 തീയതികളിൽ നടക്കുന്ന വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ അലനല്ലൂർ മണ്ഡലം മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായ ശാഖാ മുജാഹിദ് സംഗമങ്ങൾ സമാപിച്ചു.

സമ്മേളനങ്ങളുടെ മണ്ഡലം തല ഉദ്ഘാടനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പാലക്കാട് ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി നിർവഹിച്ചു. പി അബ്ദുൽ അലി അധ്യക്ഷത വഹിച്ചു.

 ചിരട്ടക്കുളം ശാഖാ മുജാഹിദ് സംഗമം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ അലനല്ലൂർ മണ്ഡലം സെക്രട്ടറി എം സുധീർ ഉമ്മർ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു.

 പൂക്കാടഞ്ചേരി ശാഖാ മുജാഹിദ് സംഗമം വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി റിഷാദ് അൽ ഹികമി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം മണ്ഡലം ഉപാധ്യക്ഷൻ സി.പി ശരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

തടിയംപറമ്പ് ശാഖാ മുജാഹിദ് സംഗമം വിസ്ഡം മണ്ഡലം ജോയിന്റ് സെക്രട്ടറി ജാഫർ മൗലവി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് മണ്ഡലം ഉപാധ്യക്ഷൻ എം. അബ്ദുൽ സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വെട്ടത്തൂർ ശാഖാ മുജാഹിദ് സംഗമം വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ.താജുദ്ദീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം മണ്ഡലം ഉപാധ്യക്ഷൻ പി. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.

കാര ശാഖാ മുജാഹിദ് സംഗമം വിസ്ഡം മണ്ഡലം ജോയിന്റ് സെക്രട്ടറി വി. ഷൗക്കത്തലി അൻസാരി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം ശാഖാ പ്രസിഡന്റ്‌ കെ.പി സൈദ് അധ്യക്ഷത വഹിച്ചു.

പാലക്കാഴി ശാഖാ മുജാഹിദ് സംഗമം നേർപഥം വാരിക എഡിറ്റർ ടി.കെ ഉസ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം ശാഖാ പ്രസിഡന്റ്‌ ഹുസൈൻ പാറലിൽ അധ്യക്ഷത വഹിച്ചു.

 അലനല്ലൂർ ശാഖാ മുജാഹിദ് സംഗമം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ അലനല്ലൂർ മണ്ഡലം പ്രസിഡന്റ്‌ ടി.കെ സദഖത്തുല്ല ഉദ്ഘാടനം ചെയ്തു. വിസ്‌ഡം ശാഖാ പ്രസിഡന്റ്‌ പി.ടി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.

മുറിയക്കണ്ണി ശാഖാ മുജാഹിദ് സംഗമം വിസ്ഡം യൂത്ത് അലനല്ലൂർ മണ്ഡലം സെക്രട്ടറി അബ്ദുൽ അസീസ് സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് ശാഖാ സെക്രട്ടറി റിയാസ് ഷറഫി അധ്യക്ഷത വഹിച്ചു.

വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ടി.കെ ത്വൽഹത്ത് സ്വലാഹി, ജില്ലാ വൈസ് പ്രസിഡന്റ് സി.കെ മൂസ സ്വലാഹി, മണ്ഡലം പ്രസിഡന്റ്‌ ഉണ്ണീൻ ബാപ്പു മാസ്റ്റർ, ഷരീഫ് കാര, വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന ഉപാധ്യക്ഷൻ കെ.നൂറുദ്ധീൻ സ്വലാഹി, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി സുൽഫിക്കർ, മണ്ഡലം സെക്രട്ടറി കെ.പി ഷാനിബ് കാര, ഷൗക്കത്തലി മൗലവി, പി.പി അൻസാറുദ്ധീൻ, കെ.ഷിഹാസ്, കെ.പി ഫാരിസ്, അസ്‌ലം പാലക്കടവ്, നാസർ മാസ്റ്റർ തുടങ്ങിയവർ വിവിധ മുജാഹിദ് സംഗമങ്ങളിൽ പ്രസംഗിച്ചു.