പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ പിൻവലിച്ചു.

  1. Home
  2. KERALA NEWS

പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ പിൻവലിച്ചു.

Crime


പാലക്കാട്/ രാഷ്ട്രീയ കൊലപാതകങ്ങളെത്തുടർന്നു ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ പിൻവലിച്ചു.

എലപ്പുള്ളിയിൽ എസ്‌.ഡി.പി.ഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തി 24 മണിക്കൂർ തികയും മുൻപാണ് ആർ.എസ്. എസ് നേതാവ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിലെ മേലാമുറിയിൽ കടയിൽ കയറിയാണ് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്നത്.

ഇരുവരുടെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധിപ്പേർ അറസ്റ്റിലായിട്ടുണ്ട്. സംഘർഷ സാദ്ധ്യതയ്ക്ക് അയവു വന്നതോടെയാണ് നിരോധനാജ്ഞ പിൻവലിക്കാൻ തീരുമാനമായത്. അതേസമയം പോലീസ് പരിശോധന ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ തുടരും.