ഒടമല മഖാം നേർച്ച സമാപന പരിപാടികൾ മെയ് 14,15 ദിവസങ്ങളിൽ നടക്കും

  1. Home
  2. KERALA NEWS

ഒടമല മഖാം നേർച്ച സമാപന പരിപാടികൾ മെയ് 14,15 ദിവസങ്ങളിൽ നടക്കും

ഒടമല മഖാം നേർച്ച സമാപന പരിപാടികൾ മെയ് 14,15 ദിവസങ്ങളിൽ നടക്കും.*


പെരിന്തൽമണ്ണ: മലബാറിലെ പ്രസിദ്ധ  തീർഥാടന കേന്ദ്രമായ ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ)വിന്റെ നാലു മാസത്തോളം നീണ്ടുനിന്ന നേർച്ചയുടെ സമാപന പരിപാടികൾ മെയ് 14,15 ദിവസങ്ങളിലായി ശൈഖ് ഫരീദ് ഔലിയ നഗറിൽ വച്ച് നടക്കും.
   മെയ് 14 ശനി വൈകിട്ട് 7 മണിക്ക് നടക്കുന്ന ദുആ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം   ജില്ലാ ജനറൽ സെക്രട്ടറി  പുത്തനഴി മൊയ്തീൻ ഫൈസി പരിപാടി ഉദ്ഘാടനം ചെയ്യും. ഒടമല മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷത വഹിക്കും.മഅമൂൻ ഹുദവി വണ്ടൂർ മുഖ്യപ്രഭാഷണം നടത്തും.
 കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിർ ശിഹാബുദ്ദീൻ തങ്ങൾ പ്രാർത്ഥന മജ്‌ലിസിന്  നേതൃത്വം നൽകും.
   മെയ് 15 ഞായർ രാവിലെ 9 മണിക്ക് മൗലീദ് പാരായണവും 10 30 ന് ജാതി മത ഭേദമെന്യേ ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെയാണ് ഈ വർഷത്തെ നേർച്ച സമാപിക്കുയെന്ന് കമ്മിറ്റി ഭാരവാഹികൾഅറിയിച്ചു.