പട്ടാമ്പി പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

  1. Home
  2. KERALA NEWS

പട്ടാമ്പി പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Death


പാലക്കാട്: പട്ടാമ്പി പാലത്തിന് മുകളിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ആമയൂ‍ർ സ്വദേശി രേഷ്മയാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് പട്ടാമ്പി പാലത്തിൽ നിന്നും രേഷ്മ പുഴയിലേക്ക് ചാടിയത്.

ആരും യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടിരുന്നില്ല. എന്നാൽ  പാലത്തിന് സമീപം ബാഗും ചെരുപ്പും ഷാളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയാണ്  ഇതുവഴി പോയവർ പൊലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചത്. ഇന്നലെ രാത്രി തന്നെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും സ്ഥലത്ത് പരിശോധന തുടങ്ങിയിരുന്നു ശേഷം വെളിച്ചക്കുറവ് മൂലം രാത്രി വൈകി തിരച്ചിൽ നിർത്തി. 

തുടർന്ന് ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടങ്ങിയതോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെ, രേഷ്മയെ കാണാനില്ലെന്ന് കാണിച്ച് അമ്മ കൊപ്പം പൊലീസിൽ പരാതി നൽകിയിരുന്നു. രേഷ്മയുടെ ബാഗിൽ നിന്ന് കിട്ടിയ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു വരികയാണ്.