ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി

ചെർപ്പുളശ്ശേരി.വള്ളുവനാടിന്റെ കാവുത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ ഒരുമാസം നീണ്ടു നിൽക്കുന്ന കൂത്തുത്സവം കൊടി കയറി . തന്ത്രി ഉണ്ണി നമ്പൂതിരി രാവിലെ 8.30 ന് ധ്വജാരോഹണം നടത്തിയത് ട്രസ്റ്റീ ബോർഡ് ചെയർമാൻ കെ ബി രാജേന്ദ്രൻ, മുൻ ചെയർമാൻ പി ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു .രാവിലെ 8 മണിക്ക് വലിയ പറമ്പിൽ ശിവശങ്കരൻ, അടുക്കത്തു ഗോപി, വി പി ഉണ്ണികൃഷ്ണൻ എന്നിവർ കൂത്തു മുളയിടൽ ചടങ്ങ് നടത്തി .ചൊവ്വാഴ്ച പ്രസിദ്ധമായ മകരചൊവ്വ നടക്കും. കെ ബി രാജേന്ദ്രൻ, ജി സുബ്രഹ്മണ്യൻ, ജയപ്രകാശ് മനവഴി എന്നിവർ ഈ വർഷത്തെ ആഘോഷങ്ങൾ നിയന്ത്രിക്കും