ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ക്ഷേത്രത്തിൽ ഉത്സവം തിങ്കളാഴ്ച കൊടിയേറും

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ക്ഷേത്രത്തിൽ ഉത്സവം തിങ്കളാഴ്ച കൊടിയേറും

puthanalkkal


ചെർപ്പുളശ്ശേരി.വള്ളുവനാടിന്റെ കാവുത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ ഒരുമാസം നീണ്ടു നിൽക്കുന്ന കൂത്തുത്സവം തിങ്കളാഴ്ച കൊടി കയറും. തന്ത്രി ഉണ്ണി നമ്പൂതിരി രാവിലെ 8.30 ന് ധ്വജാരോഹണം നടത്തി ഉത്സവം കുറിക്കും.രാവിലെ 8 മണിക്ക് വലിയ പറമ്പിൽ ശിവശങ്കരൻ, അടുക്കത്തു ഗോപി, വി പി ഉണ്ണികൃഷ്ണൻ എന്നിവർ കൂത്തു മുളയിടൽ ചടങ്ങ് നടത്തും.ചൊവ്വാഴ്ച പ്രസിദ്ധമായ മകരചൊവ്വ നടക്കും. കെ ബി രാജേന്ദ്രൻ, ജി സുബ്രഹ്മണ്യൻ, ജയപ്രകാശ് മനവഴി എന്നിവർ ഈ വർഷത്തെ ആഘോഷങ്ങൾ നിയന്ത്രിക്കും