കേരളത്തിൽ ആദ്യ പാട്ടമ്പലം ആനമങ്ങാട് കുന്നിന്മേൽ ക്ഷേത്രത്തിൽ

  1. Home
  2. KERALA NEWS

കേരളത്തിൽ ആദ്യ പാട്ടമ്പലം ആനമങ്ങാട് കുന്നിന്മേൽ ക്ഷേത്രത്തിൽ

കേരളത്തിൽ ആദ്യ പാട്ടമ്പലം ആനമങ്ങാട് കുന്നിന്മേൽ ക്ഷേത്രത്തിൽ


കേരളത്തിലെ ചെമ്പോല പൊതിഞ്ഞ ആദ്യ പാട്ടമ്പലം സമർപ്പിച്ചു.
     ആനമങ്ങാട്ശ്രീ കുന്നിന്മേൽ  ഭഗവതി ക്ഷേത്രത്തിൽ 50 ലക്ഷം രൂപ ചെലവഴിച്ച് പഴമ നിലനിർത്തി മരത്തിലും ചെമ്പോലയിലും പണിതീർത്ത പാട്ടമ്പലം,ക്ഷേത്രം തന്ത്രി  എടത്തറ മൂത്തേടത്ത് നാരായണൻ  നമ്പൂതിരി, ക്ഷേത്രമേൽശാന്തി തെക്കുംപറമ്പത്ത് വാസുദേവൻ നമ്പൂതിരി, ഭാഗവതാചാര്യൻ  കിഴക്കേടത്ത് മന ഹരിനാരായണൻ നമ്പൂതിരി,ട്രസ്റ്റീ ബോർഡ് ചെയർമാൻ നാരായണൻ അവനൂർ, പാർവതി അന്തർജനം എന്നിവർ ഭദ്രദീപം തെളിയിച്ച് സമർപ്പിച്ചു. കേരളത്തിൽ മിക്ക ക്ഷേത്രങ്ങളിലും കളം പാട്ട് വഴിപാട് നടത്തുന്നു ണ്ടെ ങ്കിലും ക്ഷേത്ര ശ്രീകോവിലിന്റെ മാതൃകയിൽ കളം പാട്ടിന് മാത്രമായി ചെമ്പോല പൊതിഞ്ഞ പാട്ടമ്പലം നിർമ്മിച്ച പ്രഥമ ക്ഷേത്രമായി ശ്രീ കുന്നിൻമേൽ ക്ഷേത്രം. പറവൂർ സുകുമാരനാചാരിയുടെ മേൽനോട്ടത്തിൽ വാസ്തു ശില്പിയും, പ്രിയ ശിഷ്യനുമായ രാജേഷ് ആനമങ്ങാട് ആണ് പണികൾക്ക് നേതൃത്വം നൽകിയത് വർഷത്തിൽ നൂറിൽപരം കളം പാട്ട്  വഴിപാട് നടത്തുന്ന ക്ഷേത്രത്തിൽ തെക്കേതിൽ കുടുംബത്തിനാണ് പാട്ടിന്റെ അടിയന്തര ചുമതല..  കേരളത്തിൽ ആദ്യ പാട്ടമ്പലം ആനമങ്ങാട് കുന്നിന്മേൽ ക്ഷേത്രത്തിൽമരത്തിൽ കൊത്തിയെടുത്ത ശില്പ ഭംഗി പാട്ടമ്പലത്തെ വേറിട്ട്‌ നിർത്തുന്നു. കേരളത്തിൽ ഇത്തരം സങ്കല്പം ആദ്യമായാണ് ഒരു ക്ഷേത്രത്തിൽ ഉണ്ടാവുന്നതെന്നു ശില്പി രാജേഷ് പറഞ്ഞു.50 ലക്ഷം രൂപ ചിലവിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്