പ്രസവത്തെ തുടർന്ന് പെൺകുട്ടി മരിച്ചു; ഡോക്ടറുടെ അനാസ്ഥയെന്ന് ബന്ധുക്കൾ

  1. Home
  2. KERALA NEWS

പ്രസവത്തെ തുടർന്ന് പെൺകുട്ടി മരിച്ചു; ഡോക്ടറുടെ അനാസ്ഥയെന്ന് ബന്ധുക്കൾ

Death


കോഴിക്കോട്: താമരശേരിയിൽ പ്രസവത്തെ തുടർന്ന് പെൺകുട്ടി മരിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം. ചികിൽസിച്ച ഡോക്ടറുടെ പിഴവുമൂലമാണ് യുവതി മരിച്ചതെന്നാണു ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.
ഈ മാസം ഒന്നിനാണ് പുനൂർ സ്വദേശിയായ ജഫ്‌ല (20) മരിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമായിരുന്നു മരണകാരണം. എന്നാൽ ഡോക്ടറുടെ അനാസ്ഥ കൊണ്ടാണ് പെൺകുട്ടി മരിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം. 
പ്രസവത്തിനു ശേഷം അമിത രക്തസ്രാവം ഉളള വിവരം കൂട്ടിരിപ്പുകാരോടു പോലും പറഞ്ഞിരുന്നില്ലെന്നും നാലര മണിക്കൂറിന് ശേഷം കുടുംബം ആവശ്യപ്പെട്ട ആശുപത്രിയിലേക്ക് റഫർ ചെയ്യാതെ ഡോക്ടറുടെ ഇഷ്ടപ്രകാരം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
ബന്ധുക്കളുടെ ആക്ഷേപത്തിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതിനെ തുടർന്ന് ആരോപണ വിധേയയായ ഡോക്ടറെ പിരിച്ചുവിടാൻ ആശുപത്രി അധികൃതർ തീരുമാനിച്ചു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ ബാലുശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.