ചെർപ്പുളശ്ശേരി സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം 21 ന്

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരി സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം 21 ന്

ചെർപ്പുളശ്ശേരി സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം 21 നു


ചെർപ്പുളശ്ശേരി .സർവീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഈ മാസം 21 നു സഹകരണ മന്ത്രി വാസവൻ നാടിനു സമർപ്പിക്കും .1947 ൽ ഒരു ചെറിയ ഒറ്റമുറിയിൽ തുടങ്ങിയ പി സി സി സൊസൈറ്റി ഇന്ന് മികച്ച സഹകരണ ബാങ്കുകളിൽ ഒന്നായി മാറി .അക്കാലത്തു നെല്ല് സംഭരിച്ചു വിതരണം ചെയ്യാനാണ് ഈ പ്രസ്ഥാനം ലക്ഷ്യമിട്ടതു .1956 ൽ റൂറൽ ബാങ്ക് ആയി മാറിയ ഇതിന്റെ കെട്ടിടം ചങ്ങരംകാട്ടിൽ വക കേട്ടട്ടിടത്തിലേക്കു മാറ്റി .പനങ്ങാട്ട്  കുമാര മേനോൻ ആദ്യ പ്രസിഡന്റ് ആയി .പിന്നീട് പനങ്ങാട്ട്  ഗോപി മേനോൻ ,ഓ എം സി നമ്പൂതിരിപ്പാട് എന്നിവർ ഈ ബാങ്കിന്റെ പ്രസിഡണ്ട് ആവുകയും ബാങ്ക് വളർച്ചയുടെ പടവുകൾ കയറുകയും ചെയ്തു .പി എ ഉമ്മർ വര്ഷങ്ങളോളം പ്രസിഡണ്ട് ആയി ബാങ്കിനെ നല്ല വളർച്ചയിലേക്ക് നയിച്ചു .

പിന്നീട് വന്ന കെ .ബാലകൃഷ്ണൻ ,പി ജയൻ എന്നിവർ ബാങ്കിനെ നൂതന പാതയിലേക്ക് നയിക്കുകയും ബാങ്ക്  ദേശീയ അവാർഡ് നേടുകയും ചെയ്തു .തുടർന്ന് വന്ന യു കെ മുഹമ്മദ് മികച്ച പ്രസിഡണ്ട് ആയിരുന്നു .ഇപ്പോൾ നിരവധി ശാഖകളും ജീവനക്കാരും ബാങ്കിൽ ഉണ്ട് .100 കോടിയിലധികം നിക്ഷേപവും ബാങ്കിന് സംഭരിക്കാനായി .പാലക്കാട് റോഡിലെ പുതിയ കെട്ടിടം ആധുനിക സൗകര്യം ഉള്ളതാണ്.