ചെന്നായ കടിച്ച് വളർത്തു നായക്ക് പേയിളകി:വിഷയം അറിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ

  1. Home
  2. KERALA NEWS

ചെന്നായ കടിച്ച് വളർത്തു നായക്ക് പേയിളകി:വിഷയം അറിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ

ചെന്നായ കടിച്ച് വളർത്തു നായക്ക് പേയിളകി:വിഷയം അറിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ


മുണ്ടക്കയം:ചെന്നായ കടിച്ച് വളർത്തു നായക്ക് പേയിളകി വിഷയം അറിഞ്ഞിട്ടും  അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. കോരുത്തോട് പനക്കച്ചിറ സ്വദേശി സുധീഷാണ് പേയിളകിയ വളർത്തുനായയുമായി  ദിവസങ്ങൾ തള്ളിനീക്കുന്നത്. കഴിഞ്ഞ 22 നാണ് സമീപത്തെ കാട്ടിൽ നിന്നും എത്തിയ ചെന്നായ നായയെ കടിക്കുന്നത്. തുടർന്ന് നായക്ക്  പേയിളകി.  നായയെ ഇപ്പോൾ മുറ്റത്തെ ടയറിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയാണ് ഇത്   ചങ്ങല പൊട്ടിച്ച്  ഇറങ്ങിയാൽ വൻ അപകട ഭീഷണിയാവും.  മൃഗാശുപത്രിയിൽ അറിയിച്ചപ്പോൾ ആശുപത്രിയിൽ എത്തിച്ചാൽ കുത്തിവെപ്പ് എടുക്കാം എന്നാണ് അധികൃതർ പറയുന്നത് എന്ന് സുധീഷ് പറയുന്നു. എന്നാൽ നായയുടെ അടുത്തേക്ക് പോകാൻ എല്ലാവർക്കും ഭയമാണ്. ഇതിനെ തുടർന്ന്  സുധീഷ് ജനപ്രതിനിധികൾ, വിവിധ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ  എന്നിവരെ വിവരം അറിയിച്ചെങ്കിലും നാളിതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.  കേരളത്തിൽ തെരുവുനായകളുടെ ശല്യവും പേയിളകിയുള്ള മരണവും  സംഭവിക്കുന്ന കാലയളവിലാണ്  അധികൃതരുടെ ഈ നിസംഗത