പൊലീസുകാർ വീടിനു സമീപം മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; ചോദ്യം ചെയ്ത യുവാവിന് ക്രൂരമർദനം

  1. Home
  2. KERALA NEWS

പൊലീസുകാർ വീടിനു സമീപം മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; ചോദ്യം ചെയ്ത യുവാവിന് ക്രൂരമർദനം

Police


കിളിമാനൂർ: വീടിനു സമീപം മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മൂന്നു പൊലീസുകാർ ചേർന്ന് മര്‍ദ്ദിച്ചതായി പരാതി. കിളിമാനൂർ സ്വദേശിയായ രജീഷിനാണ് മര്‍ദ്ദനമേറ്റത്. ആറ്റിങ്ങലില്‍ നടന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മൂന്നു പൊലീസുകാര്‍ മദ്യലഹരിയില്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. 
പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനായി ആറ്റിങ്ങലിലേക്ക് പോകും വഴിയാണ് പൊലീസുകാര്‍ മദ്യം വാങ്ങാന്‍ രജീഷിന്റെ വീടിന് സമീപമുള്ള ബിവറേജസ് ഔട്ട്‌ലെറ്റില്‍ എത്തിയത്. യൂണിഫോമില്‍ അല്ലാതിരുന്ന പൊലീസുകാര്‍ രജീഷിന്റെ വീടിന് സമീപം വാഹനം നിര്‍ത്തി മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്തതോടെയായിരുന്നു മര്‍ദ്ദനം ഉണ്ടായത്. മുഷ്ടി ചുരുട്ടി മുഖത്ത് ഇടിച്ചതായും കയ്യിലും ദേഹത്തും പരുക്ക് പറ്റിയതായും രജീഷ് പറഞ്ഞു. മര്‍ദ്ദിച്ചതിനു ശേഷം പൊലീസുകാർ വാഹനത്തിൽ രക്ഷപെടാൻ ശ്രമിക്കവേ രജീഷ് തടഞ്ഞതോടെ വീണ്ടും ക്രൂരമായി മർദിച്ചു. 
പൊലീസുകാർക്കെതിരെ രജീഷ് ഉടൻ തന്നെ കിളിമാനൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പ്രതികൾ പൊലീസുകാരായതിനാൽ കേസെടുക്കാതെ ഒത്തു തീര്‍പ്പിന് ശ്രമിക്കുകയാണ് കിളിമാനൂർ പൊലീസിന്റെ ശ്രമമെന്ന് രജീഷ് ആരോപിച്ചു. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും രജീഷ് പറഞ്ഞു.