ചെർപ്പുളശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടം 21ന് ചൊവ്വാഴ്ച സഹകരണ മന്ത്രി ഉദ്ഘാടനം ചെയ്യും

ചെർപ്പുളശ്ശേരി. സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം 21 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പി മമ്മിക്കുട്ടി എം എൽ എ അധ്യക്ഷത വഹിക്കും.. മുൻകാല പ്രസിഡന്റ് മാർക്കുള്ള ആദരവ് കെ. പ്രേകുമാർ എം എൽ എ സമർപ്പിക്കും.കോൺഫ്രൻസ് ഹാളിന്റെ ഉദ്ഘാടനം കെ ടി ഡി സി ചെയർമാൻ പി കെ ശശി നിർവഹിക്കും. പി എ ഉമ്മർ ആദ്യ നിക്ഷേപം സ്വീകരിക്കും.