തിലക സ്മൃതി പുരസ്കാരം കടന്നമണ്ണ ശ്രീനിവാസന്*

ത്രിശൂർ. അഭിനയ കലയുടെ പെരുന്തച്ചൻ തിലകന്റെ സ്മരണാർത്ഥം തിലകൻ സൗഹ്യദ സമിതി ഏർപ്പെടുത്തിയ തിലകസ്മൃതി പുരസ്കാരം 2022 കളംപാട്ട് കലാകാരൻ കടന്നമണ്ണ ശ്രീനിവാസന് ലഭിച്ചു. കളമെഴുത്തുപാട്ടിനെ ജനകീയമാക്കുന്ന പ്രവർത്തനത്തിനത്തിനാണ് പുരസ്കാരം ലഭിച്ചത്.തൃശൂർ റീജിണൽ തിയറ്ററിൽ നടന്ന ചടങ്ങ് എം.എൽ.എ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മേയർ വർഗ്ഗീസ്,തിലകൻ സൗഹൃദ സമിതി ചെയർമാൻ സ്ഥടികം ജോർജ്,ജനറൽ സെകട്ടറി സുഭാഷ്, അംഗങ്ങളായ കുളപ്പള്ളി ലീല,ശിവജി ഗുരുവായൂർ,സാജൻ പള്ളുരുത്തി തുടങ്ങി സിനിമ,സീരിയൽ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. തിലകൻ അഭിനയിച്ച ജനപ്രിയ സിനിമകളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയ മ്യൂസിക്കൽ ഫെസ്റ്റിവലും ചടങ്ങിന് മിഴിവേകി.