തിരൂർക്കാട് പാലിയേറ്റീവ് ഹോം കെയർ രണ്ടാം യൂണിറ്റ് തുടങ്ങി.

  1. Home
  2. KERALA NEWS

തിരൂർക്കാട് പാലിയേറ്റീവ് ഹോം കെയർ രണ്ടാം യൂണിറ്റ് തുടങ്ങി.

തിരൂർക്കാട് പാലിയേറ്റീവ്:         ഹോം കെയർ രണ്ടാം യൂണിറ്റ് തുടങ്ങി.


തിരൂർക്കാട്: തിരൂർക്കാട് കേന്ദ്രീകരിച്ച് വലമ്പൂർ വില്ലേജ് പ്രവർത്തന പരിധിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തിരൂർക്കാട് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കീഴിൽ രണ്ടാമത്തെ ഹോം കെയർ യൂണിറ്റ് പ്രവർത്തനം തുടങ്ങി. ദീർഘകാലമായി വീടുകളിൽ കിടപ്പിലായ രോഗികൾക്ക് അവരുടെ വീടുകളിൽ ചെന്ന്, പരിശീലനം സിദ്ധിച്ച നേഴ്സും വളണ്ടിയർമാരും ആവശ്യമായ പരിചരണം നൽകുന്ന പരിപാടിയാണ് ഹോം കെയർ അഥവാ ഗൃഹ കേന്ദ്രീകൃത സാന്ത്വന പരിചരണം. രോഗികൾക്ക് ലഭ്യമാകുന്ന പരിചരണത്തിന്റെ ഇടവേള കുറയ്ക്കുവാനും കൂടുതൽ ദിവസങ്ങളിൽ രോഗികൾക്ക് പരിചരണം ലഭ്യമാക്കുവാനും വേണ്ടിയാണ് രണ്ടാമതൊരു യൂണിറ്റ് കൂടി പ്രവർത്തനം തുടങ്ങിയത്. അത്തിക്കോടൻ മനാഫ് രണ്ടാമത്തെ ഹോം കെയർ യൂണിറ്റിനുള്ള വാഹനം സ്പോൺസർ ചെയ്തു. പാലിയേറ്റീവ് ക്ലിനിക്കിൽ വെച്ച് നേഴ്സിന് മരുന്നു കിറ്റ് കൈമാറി രണ്ടാം ഹോം കെയർ യൂണിറ്റിന്റെ ഉദ്ഘാടനം  പാലിയേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ഉമ്മർ അറക്കൽ നിർവഹിച്ചു. സെക്രട്ടറി ഷൗക്കത്തലി മാന്തോണി, ഡോ: സത്യൻ, നഴ്സുമാരായ ബീന മുസ്തഫ, ജയശ്രീ, വളണ്ടിയർമാരായ ചാലിലകത്ത് ഫൗസിയ, അരങ്ങത്ത് സെക്കീന, കലങ്കാടൻ ഉണ്ണീൻകുട്ടി' ഷംസുദ്ദീൻ തോണിക്കര തുടങ്ങിയവർ സംബന്ധിച്ചു.