അട്ടപ്പാടി ചുരം റോഡില്‍ ഇന്ന് വൈകിട്ട് ആറ് മുതല്‍ ഗതാഗത നിയന്ത്രണം

  1. Home
  2. KERALA NEWS

അട്ടപ്പാടി ചുരം റോഡില്‍ ഇന്ന് വൈകിട്ട് ആറ് മുതല്‍ ഗതാഗത നിയന്ത്രണം

Forest road


പാലക്കാട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും സംസ്ഥാനദുരന്തനിവാരണ അതോരിറ്റിയുടെ വിവിധ മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലും അട്ടപ്പാടി മേഖലയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന നിരവധി പ്രദേശങ്ങള്‍ ഉള്ളതിനാലും ചുരം റോഡില്‍ മരങ്ങളും ചില്ലകളും വീഴുന്നതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും അട്ടപ്പാടി ചുരം വഴി ഇന്ന്(ജൂലൈ 16) വൈകിട്ട് ആറ് മുതല്‍ ജൂലൈ 19 ന് വൈകിട്ട് ആറ് വരെ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചതായി ജില്ലാ ദുരന്തനിവാരണ അതോരിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

പ്രസ്തുത കാലയളവില്‍  ടോറസ്, ടിപ്പര്‍, ഗുഡ്‌സ് ലോറികള്‍ തുടങ്ങിയ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നു. മെഡിക്കല്‍ സര്‍വ്വീസ്, റേഷന്‍ വിതരണം തുടങ്ങിയ അവശ്യ സര്‍വ്വീസുകള്‍ക്കുള്ള വാഹനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.