ട്രെയിൻ യാത്രയ്ക്കിടെ കാൽ വഴുതി ട്രാക്കിൽ വീണ പെൺകുട്ടിക്ക് ദാരുണാന്ത്യം

  1. Home
  2. KERALA NEWS

ട്രെയിൻ യാത്രയ്ക്കിടെ കാൽ വഴുതി ട്രാക്കിൽ വീണ പെൺകുട്ടിക്ക് ദാരുണാന്ത്യം

Deat


കൊച്ചി: ട്രെയിനിൽ സഞ്ചരിക്കവെ കാൽവഴുതി ട്രാക്കിൽ വീണ പെൺകുട്ടിക്കു ദാരുണാന്ത്യം. മത്സ്യത്തൊഴിലാളിയായ കൊച്ചി മുണ്ടംവേലി മുക്കത്തുപറമ്പ് അറക്കൽ ജേക്കബ് വിനുവിന്റെയും മറിയ റീനയുടെയും മകൾ അനു ജേക്കബ് (22) ആണു മരിച്ചത്.

ട്രെയിൻ നിർത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ നിന്ന് വെള്ളം വാങ്ങി തിരികെ കോച്ചിലേക്കു കയറുമ്പോൾ കാൽ തെന്നി പാളത്തിലേക്ക് വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.10നു തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. കുടുംബത്തോടൊപ്പം വേണാട് എക്സ്പ്രസിൽ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിൽ പോകുകയായിരുന്നു. 

ട്രെയിൻ തൃശ്ശൂരിൽ എത്തിയപ്പോൾ പെൺകുട്ടി ബന്ധുവായ യുവാവുമായി വെള്ളം വാങ്ങാൻ ഇറങ്ങി. തിരികെ കയറുന്നതിനു മുൻപേ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു. കാക്കനാട് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു.