തൃക്കാക്കര മണ്ഡലത്തിൽ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

  1. Home
  2. KERALA NEWS

തൃക്കാക്കര മണ്ഡലത്തിൽ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

ഉമ

തിരുവനന്തപുരം> തൃക്കാക്കര മണ്ഡലത്തിൽ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ സ്പീക്കറുടെ ചേംബറിലായിരുന്നു ചടങ്ങ്.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിര്‍ന്ന യുഡിഎഫ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.ജൂൺ 27 മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഉമാ തോമസ്‌ പങ്കെടുക്കും