പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി സിദ്ധീഖിന്റെ അന്യായ അറസ്റ്റ്: ആർ എസ് എസ്സും പോലീസും നടത്തിയ ഗൂഢാലോചന - എസ് ഡി പി ഐ

  1. Home
  2. KERALA NEWS

പാലക്കാട്‌ : പാലക്കാട്‌ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് പോലീസും ആർ എസ് എസ്സും ചേർന്നുള്ള ഗൂഢാലോചനയാണെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ്‌ സഹീർ ചാൽപ്രം പ്രസ്ഥാവിച്ചു. പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി സിദ്ധീഖിന്റെ അറസ്റ്റ് ഇതിന്റെ തെളിവാണ്. സിദ്ധീഖിനെ നേരത്തെ തന്നെ പോലീസ് പലതവണ ചോദ്യം ചെയ്തിട്ടും പാലക്കാട്‌ കേസുമായി ബന്ധിക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ ഒരു ന്യായവും പറയാതെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുകയാണ്. നിരപരാധികളെ ബോധപൂർവം കേസിൽ പ്രതിയാക്കുന്ന പോലീസ് പ്രവണത സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുക മാത്രമാണ് ചെയ്യുക. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടപ്പോഴും സി പി എം പ്രവർത്തകൻ ഷാജഹാൻ കൊല്ലപ്പെട്ടപ്പോഴും ആർ എസ് എസ്സിനെതിരെ കാര്യക്ഷമമായ അന്വേഷണം നടത്താൻ തയ്യാറാവത്ത പോലീസ് ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ അമിത താല്പര്യമെടുക്കുകയും നിരപരാധികളെ വേട്ടയാടുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അദ്ദേഹം വാർത്തകുറിപ്പിൽ പറഞ്ഞു.