ഗണിത ശാസ്ത്രമേളയിൽ വാണിയംകുളം ടി.ആർ.കെ രണ്ടാം തവണയും സംസ്ഥാനത്തെ മികച്ച സ്ക്കൂൾ.

  1. Home
  2. KERALA NEWS

ഗണിത ശാസ്ത്രമേളയിൽ വാണിയംകുളം ടി.ആർ.കെ രണ്ടാം തവണയും സംസ്ഥാനത്തെ മികച്ച സ്ക്കൂൾ.

ഗണിത ശാസ്ത്രമേളയിൽ വാണിയംകുളം ടി.ആർ.കെ രണ്ടാം തവണയും സംസ്ഥാനത്തെ മികച്ച സ്ക്കൂൾ.


വാണിയംകുളം. സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ വാണിയംകുളം ടി.ആർ.കെ.സ്ക്കൂൾ രണ്ടാം തവണയും ഹൈസ്ക്കൂൾ വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച ഗണിത ശാസത്ര സ്ക്കൂൾ എന്ന പദവി കരസ്ഥമാക്കി. നാലിനങ്ങളിൽ ഒന്നാം സ്ഥാനവും , ഒരിനത്തിൽ രണ്ടാം സ്ഥാനവും, 2 എ ഗ്രേഡുകളും നേടി 66 പോയിൻറ് കരസ്ഥമാക്കിയാണ് മികച്ച സ്ക്കൂൾ എന്ന കിരീടം നേടിയത്. സിംഗിൾ പ്രൊജക്റ്റിൽ കെ.എസ്.അപർണ്ണ, ഗ്രൂപ്പ് പ്രൊജെക്റ്റിൽ എസ്.മാള വിക, കെ.കൃഷ്ണനന്ദ, ഗണിത ഗെയിംസിൽ കെ. കാവ്യശ്രീ, വർക്കിംഗ് മോഡലിൽ പി.അരുണാനന്ദ് എന്നിവരാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഗണിത പസിൽസിൽ അർജുൻ വിജയ് രണ്ടാംസ്ഥാനം നേടി. പാലക്കാട് റവന്യൂ ജില്ലാ ഗണിതോത്സവത്തിൽ 12-ാം തവണയാണ് ടി.ആർ. കെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്നത്.സംസ്ഥാനത്തെ മികച്ച സ്ക്കൂളായി ടി.ആർ.കെ. തിരഞ്ഞെടുക്കുന്നത് ഇത് രണ്ടാം തവണയാണ്.
സംസ്ഥാന ജേതാക്കൾക്ക് തിങ്കളാഴ്ച കുളപ്പുള്ളിയിൽ നിന്ന് ഒറ്റപ്പാലം വരെ ഹൈവേയിൽ തുറന്ന ജീപ്പിൽ ഘോഷയാത്രയോടെ സ്വീകരണം നൽകും. അനുമോദന സദസ്സ് ഷൊർണൂർ MLA പി. മമ്മി കുട്ടി ഉദ്ഘാടനം ചെയ്യും. വാണിയംകുളം പഞ്ചായത്ത് പ്രസിഡണ്ട് ജനപ്രതിനിധികൾ, പി.ടി.എ, അധ്യാപകർ വിദ്യാർത്ഥികൾ മാനേജ്മെൻ്റ് തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം വഹിക്കും.