എലിപ്പനി പാലക്കാട്‌ ജില്ലയിൽ ജാഗ്രതയും നിരീക്ഷണവും ഊർജ്ജിതം*

  1. Home
  2. KERALA NEWS

എലിപ്പനി പാലക്കാട്‌ ജില്ലയിൽ ജാഗ്രതയും നിരീക്ഷണവും ഊർജ്ജിതം*

എലിപ്പനി ജില്ലയിൽ ജാഗ്രതയും നിരീക്ഷണവും ഊർജ്ജിതം*


പാലക്കാട്‌. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രതയും നിരീക്ഷണവും ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. 

*എന്താണ് എലിപ്പനി*

 ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. എലിയുടെ വൃക്കകളിൽ വളർന്ന് പെരുകുന്ന ബാക്ടീരിയ  ഇവയുടെ മൂത്രത്തിലൂടെ വിസര്‍ ജ്ജിക്കുന്നു.  ഒരു തുള്ളി എലിമൂത്രത്തില്‍ കോടിക്കണക്കിന് ബാക്ടീരിയകള്‍ കാണപ്പെടുന്നു. ഇവ എലികളില്‍ രോഗം ഉണ്ടാക്കാറില്ല. എലി മനുഷ്യനെ കടിച്ചാലും എലിപ്പനി വരണമെന്നില്ല.  എലിയെ കൂടാതെ നായ്ക്കൾ, ആട്, പന്നി എന്നീവയും രോഗാണുവാഹകരാകാറുണ്ട്. രോഗാണുക്കളുള്ള എലിമൂത്രം മണ്ണിലും, മഴ പെയ്യുമ്പോള്‍ ഒലിച്ച് ഓടകൾ, കനാലുകൾ വെള്ളകെട്ടുകളിലും എത്തുന്നു.  കൂടാതെ എലി മാളങ്ങളില്‍ വെള്ളം കയറുതോടെ അവ കൂട്ടത്തോടെ പുറത്തേക്കു വരുകയും വെള്ളം വ്യാപകമായി എലി മൂത്രം കൊണ്ടും വിസര്‍ജ്ജ്യം കൊണ്ടും മലിനമാക്കുത് കാരണം എലിപ്പനി വ്യാപകമാകുകയും ചെയ്യുന്നു.  കെട്ടിക്കിടക്കുന്ന ജലത്തിലും ഈര്‍പ്പമുള്ള മണ്ണിലും രണ്ടു മൂന്നു മാസമെങ്കിലും  എലിപ്പനി ഭീഷണി നിലനില്‍ക്കും. കേരളത്തില്‍ എലിപ്പനി മഴക്കാലത്താണ്  കൂടുതലായി കാണപ്പെടുത്.

*എലിപ്പനി എങ്ങനെ പടരുന്നു?*

1. രോഗാണുക്കള്‍ കലര്‍ന്ന മലിന ജലത്തില്‍ ചവിട്ടുകയോ, കളിക്കുകയോ  ചെയ്യുമ്പോള്‍ രോഗാണു ശരീരത്തില്‍ പ്രവേശിക്കാം. പ്രത്യേകിച്ച് ശരീരത്തില്‍ മുറിവുകളോ പോറലോ വൃണങ്ങളോ  ഉണ്ടെങ്കില്‍ സാധ്യത കൂടുന്നു.

2. ശരീരത്തില്‍ മുറിവുകള്‍  ഇല്ലെങ്കിലും ദീര്‍ഘനേരം മലിന ജലത്തില്‍ പണിയെടുക്കുവരില്‍  ജലവുമായി സമ്പര്‍ക്കമുള്ള ത്വക്ക് മൃദുലമാകുകയും ആ ഭാഗത്തിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.

3. കണ്ണ്, മൂക്ക്, വായ, ജനനേന്ദ്രിയം എന്നിവയുടെ മൃദുലമായ ചര്‍മ്മത്തിലൂടെ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാം.

4. ജോലി, മറ്റ് പ്രവർത്തികൾ സംബന്ധമായി രോഗാണുക്കൾ കലർന്ന ചെളിയുമായി സമ്പർക്കം ഉണ്ടാക്കുകയാണെങ്കിൽ രോഗാണു ശരീരത്തിൽ പ്രവേശിക്കാം.

5. രോഗാണു കലര്‍ന്ന ജലം കുടിക്കുന്നതിലൂടെ

*ലക്ഷണങ്ങൾ ശ്രദ്ധിക്കണം*

രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ പത്ത് മുതൽ 14 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. മറ്റു പകര്‍ച്ച പനികളുടെ സമാന ലക്ഷണങ്ങളാണ് ആരംഭത്തില്‍ എലിപ്പനിക്ക് ഉണ്ടാകുന്നതെങ്കിലും  ശ്രദ്ധിച്ചാല്‍ എലിപ്പനിയാണോ എന്ന് മനസ്സിലാക്കാം.

*ലക്ഷണങ്ങൾ*

* ശക്തമായ പനി
* ശക്തമായ തലവേദന
* ശക്തമായ പേശിവേദന, പ്രത്യേകിച്ച് നടുവിനും കാലുകളിലെ പേശികള്‍ക്കും  ഉണ്ടാകുന്ന വേദന. 

കാല്‍മുട്ടിന് താഴെയുള്ള പേശികളില്‍ കൈ വിരല്‍ കൊണ്ട് അമര്‍ത്തുമ്പോള്‍  വേദന

* അമിതമായ ക്ഷീണം

* കണ്ണിന് ചുവപ്പ് നിറം, നീര്‍വീഴ്ച, കണ്ണിന്‍റെ  കൃഷ്ണമണിക്ക് ചുറ്റും വെള്ള ഭാഗത്തുണ്ടാകുന്ന ചുവപ്പ് നിറം എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. 

കണ്ണുകളില്‍ ഉണ്ടാകുന്ന രക്തസ്രാവമാണ് ചുവപ്പു നിറത്തിന് കാരണം. പനിയ്ക്കും ശരീര വേദനനും കണ്ണിന് ചുവപ്പ് നിറം എന്നീ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം ഡോക്ടറെ കാണുക.

* മഞ്ഞപ്പിത്ത ലക്ഷണങ്ങൾ: 
 പനിയോടൊപ്പം കണ്ണിന് മഞ്ഞനിറം, മനം മറിച്ചില്‍, ഛര്‍ദ്ദി എിവ ഉണ്ടാകുകയാണെങ്കില്‍ എലിപ്പനി  സംശയിക്കണം.  രോഗം കരളിനെ ബാധിക്കുന്നതു കൊണ്ടാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. രോഗത്തിന്‍റെ തീവ്രത കൂടുന്നതിൻ്റെ  ലക്ഷണങ്ങൾ ആണിവ. 


* ശരീരത്തില്‍  ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുക, ത്വക്കില്‍ രക്തസ്രാവം   ഉണ്ടാകുതാണ് കാരണം.  രോഗം ഗുരുതരാവസ്ഥയിലാണെങ്കില്‍ മൂക്കില്‍ കൂടി രക്തസ്രാവം, രക്തം ഛര്‍ദ്ദിക്കുക, മലം കറുത്ത നിറത്തില്‍ പോകുക എന്നിവയും ഉണ്ടാകാം.

*  ചിലരില്‍ പനിയോടൊപ്പം വയറിളക്കം, ഛര്‍ദ്ദി എിവയും ഉണ്ടാകും.

രക്ത പരിശോധനയിലൂടെ എലിപ്പനി  സ്ഥിരീകരിക്കാം. മിക്കവരിലും ശക്തമായ പനിയും ദേഹവേദനയും മാത്രമേ ഉണ്ടാകൂ.  5-6 ദിവസങ്ങളിൽ പനി സുഖമാകും.  10 ശതമാനം ആളുകളിൽ ഗൗരവമായ സങ്കീര്‍ണ്ണതകള്‍ കാണപ്പെടുന്നു.
ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്.  വൃക്കകളെ ബാധിച്ചാല്‍ അവയുടെ പ്രവര്‍ത്തനം നിലച്ചു മരണം സംഭവിക്കാനും സാധ്യതയുണ്ട്.

*ചികിത്സ*

പെന്‍സിലിന്‍ പോലുളള ആന്‍റിബയോട്ടിക് മരുന്നുകള്‍ ഫലപ്രദമാണ്. എന്നാൽ ആരംഭത്തില്‍ തന്നെ രോഗനിര്‍ണ്ണയം നടത്തി ചികിത്സിക്കണം. ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ തേടേണ്ടതാണ്.

*പ്രതിരോധം പ്രധാനം*

* മലിനജലം,  കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കം ഒഴിവാക്കുക.  കുട്ടികളെ മലിനജലത്തില്‍ കളിക്കാന്‍ അനുവദിക്കരുത്. ശരീരത്തില്‍ മുറിവുളളവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഇറങ്ങാതിരിക്കുക.

2. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. എലികളെ നിയന്ത്രിക്കാൻ ഭക്ഷണാവശിഷ്ടങ്ങള്‍ ചുറ്റുപാടും വലിച്ചെറിയാതിരിക്കുക.

3. പശു, മറ്റ് കന്നുകാലികള്‍, വളർത്തു മൃഗങ്ങള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെയും എലിപ്പനി പകരാൻ സാധ്യതയുള്ളതിനാല്‍ ഇത്തരം മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം മുന്‍ കരുതലുകള്‍ സ്വീകരിക്കണം.

4. കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കം ആവശ്യമായി വരുന്നവര്‍ (വീടും പരിസരവും ശുചീകരണത്തിന് എത്തുന്നവര്‍, പണിയെടുക്കുവര്‍, ഈര്‍പ്പമുളള  മണ്ണില്‍ കൃഷി ചെയ്യുന്നവര്‍) പ്രത്യേകം ശ്രദ്ധിക്കണം.  കൈയ്യുറകള്‍, ബൂട്സ് എന്നിവ ധരിക്കുക. രോഗപ്രതിരോധത്തിന് ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുക.

5. എന്തെങ്കിലും കാരണവശാല്‍ മലിനജലത്തില്‍ ചവിട്ടേണ്ടി വന്നാല്‍ കാലുകള്‍ ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കഴുകുക.

6. കുടിക്കാനുള്ള വെള്ളം അഞ്ച് മിനിറ്റ് തിളപ്പിച്ച് ഉപയോഗിക്കുക. വെള്ളത്തിൽ എലിമൂത്രം കളർന്നിട്ടില്ലെന്ന് ഉറപ്പാക്കുക.

7. പാചകത്തിനും കുളിക്കാനും ക്ലോറിനേറ്റ് ചെയ്ത ജലം മാത്രം ഉപയോഗിക്കുക

എലപ്പനി മൂലം മരണം സംഭവിക്കുതിന്‍റെ പ്രധാന കാരണം രോഗവ്യാപനത്തെപ്പറ്റിയും രോഗലക്ഷണങ്ങളെ കുറിച്ചും  അറിവില്ലായ്മയാണ്. വൈറല്‍ പനി ആയിരിക്കാമെന്ന് കരുതി ചികിത്സ വൈകിപ്പിക്കുന്നതും കാരണമാണ്. പനി തുടങ്ങി ദിവസങ്ങള്‍ക്കകം രോഗനിര്‍ണ്ണയം നടത്തി ശരിയായ ചികിത്സ ലഭ്യമാക്കണം.  പനി ഉള്‍പ്പടെയുളള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കുകയും അടുത്തുളള ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് ചികിത്സ തേടുകയും വേണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.