അംഗണവാടിയിൽ വൈദ്യുതിയും, വെള്ളവും ലഭ്യമാക്കണമെന്ന് - വെൽഫെയർ പാർട്ടി.*

  1. Home
  2. KERALA NEWS

അംഗണവാടിയിൽ വൈദ്യുതിയും, വെള്ളവും ലഭ്യമാക്കണമെന്ന് - വെൽഫെയർ പാർട്ടി.*

അംഗണവാടിയിൽ വൈദ്യുതിയും, വെള്ളവും ലഭ്യമാക്കണമെന്ന് - വെൽഫെയർ പാർട്ടി.*


*ഏലംകുളം: ഏലംകുളം ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പള്ളിപ്പടിയിൽ വൈദ്യുതിയില്ലാതെ പ്രയാസപ്പെടുന്ന അംഗണവാടിയിൽ ഉടൻ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വെൽഫയർ പാർട്ടി പത്താം വാർഡ് കമ്മറ്റി ആവശ്യപ്പെട്ടു. 
 വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ വെക്തി സൗജന്യമായി നൽകിയ സ്ഥലത്ത് ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പണിത അം‌ഗണവാടിയിൽ വർഷങ്ങളായിട്ടും വൈദ്യുതിയും വെള്ളവും ലഭിച്ചിട്ടില്ല.
തൊട്ടടുത്ത വീടുകളെ ആശ്രയിച്ച് അവരുടെ സഹായത്തോടെയാണ് വെള്ളം ലഭച്ചു കൊണ്ടിരിക്കുന്നത്.അംഗണവാടിയിൽ വൈദ്യുതിയും, വെള്ളവും ലഭ്യമാക്കണമെന്ന് - വെൽഫെയർ പാർട്ടി.* വൈദ്യുതിയില്ലാത്തതിനാൽപിഞ്ചു കുട്ടികൾ കൊതുകിൻ്റെ ശല്യത്താലും, അസഹ്യമായ ചൂടു കൊണ്ടും പ്രയാസപ്പെടുകയാണ്. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഫാൻ പ്രവർത്തിപ്പിക്കാനോ, ബൾബ് കത്തിക്കാനോ കഴിയാത്തതിൻ്റെ പ്രതിഷേധത്തിലാണ് രക്ഷിതാക്കൾ.
വാർഡ് മെമ്പറോട് പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെയും പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയാത്തതിനാൽ രക്ഷിതാക്കൾ പഞ്ചായത്തിലേക്ക് പരാതി നൽകിയിരിക്കുകയാണ്.
സോളാർ പദ്ധതിയിൽ  ഫണ്ട് അനുവദിച്ചു എന്ന് പറയുകയല്ലാതെ വെളിച്ചം യാഥാർത്ഥ്യമാക്കാനോ, ഒരു ഓട്ടോറിക്ഷക്ക് മാത്രം സഞ്ചരിക്കാൻ പാകത്തിലുള്ള അംഗണവാടിയിലേക്കുള്ള കോൺഗ്രീറ്റ് പാതയിലേക്ക് ഒരു ചെറിയ സ്ലാബ് മാത്രമാണ് നിലവിലുള്ളത്. അത്യാവശ്യ ഘട്ടത്തിൽ  ഒട്ടോറിക്ഷയെങ്കിലും പോകാൻ പാകത്തിൽ സ്ലാബ് വീതി കൂട്ടാനോ ഇതുവരെ വാർഡ് മെമ്പർക്ക് കഴിഞ്ഞിട്ടില്ല. എത്രയും പെട്ടെന്ന് കരൻറ് കണക്ഷനും, വെള്ളവും, യാത്രാ സൗകര്യവും  യാഥാർത്ഥ്യമാക്കിയില്ലെങ്കിൽ  ശക്തമായ ജനകീയ പ്രതിഷേധമുയർത്തുമെന്ന് വെൽഫെയർ പാർട്ടി പത്താം വാർഡ് പ്രസിഡൻറ് മല്ലിശ്ശേരി മുഹമ്മദലി പറഞ്ഞു.