ലോക പരിസ്ഥിതി ദിനം* *നവകേരളം പച്ചത്തുരുത്ത് ; ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു*

  1. Home
  2. KERALA NEWS

ലോക പരിസ്ഥിതി ദിനം* *നവകേരളം പച്ചത്തുരുത്ത് ; ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു*

ലോക പരിസ്ഥിതി ദിനം*    *നവകേരളം പച്ചത്തുരുത്ത് ; ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു*


പാലക്കാട്‌. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത്   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  സഹകരണത്തോടെ നവകേരളം പച്ചതുരുത്ത് സൃഷ്ടിക്കുന്നതിന്റെ  ജില്ലാതല ഉദ്ഘടനം വൃക്ഷ തൈ നട്ട് ജില്ലാ  പഞ്ചായത്ത്  പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിച്ചു. അനങ്ങനടി ഗ്രാമ പഞ്ചായത്തിൽ നടന്ന പരിപാടിയിൽ സോഷ്യൽ ഫോറസ്റ്ററി,  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കിയ  വൃക്ഷതൈ വിതരണവും   
 നടന്നു. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ. സുധാകരൻ മാസ്റ്റർ അധ്യക്ഷനായ പരിപാടിയിൽ ഒറ്റപ്പാലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോഭന രാജേന്ദ്ര പ്രസാദ്, അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അനിത ടീച്ചർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. പി ശശി, വാർഡ് അംഗം സ്മിത,  മഹാത്മാഗാന്ധി  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റർ ബാലഗോപാൽ, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വൈ.കല്യാണ കൃഷ്ണൻ, സോഷ്യൽ ഫോറസ്റ്ററി ഓഫീസർ  അനീഷ്, ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ  വിനോദ്, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ജി.തുളസിധരൻ, ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസർ സുനിൽ, ബ്ലോക്ക്‌ -ഗ്രാമ പഞ്ചായത്ത്  പ്രതിനിധികൾ,  ഉദ്യോഗസ്ഥർ,തൊഴിലുറപ്പ് ജീവനക്കാർ,തൊഴിലാളികൾ, കുടുംബശ്രീ ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 *