വേറിട്ട കാഴ്ചകള്‍ ഒരുക്കി ലോക യുവജന നൈപുണ്യദിനം 2022 മണപ്പുറം സെന്‍റ് : തെരേസാസ് ഹൈസ്ക്കൂളില്‍ ആചരിച്ചു.

  1. Home
  2. KERALA NEWS

വേറിട്ട കാഴ്ചകള്‍ ഒരുക്കി ലോക യുവജന നൈപുണ്യദിനം 2022 മണപ്പുറം സെന്‍റ് : തെരേസാസ് ഹൈസ്ക്കൂളില്‍ ആചരിച്ചു.

വേറിട്ട കാഴ്ചകള്‍ ഒരുക്കി ലോക യുവജന നൈപുണ്യദിനം 2022 മണപ്പുറം സെന്‍റ് : തെരേസാസ് ഹൈസ്ക്കൂളില്‍ ആചരിച്ചു.


മണപ്പുറം : വിനോദവും വിജ്ഞാനവും പകര്‍ന്ന് ലോക യുവജന നൈപുണ്യദിനം 2022 മണപ്പുറം സെന്‍റ് തെരേസാസ് ഹൈസ്ക്കൂളില്‍ ആചരിച്ചു. കുട്ടികളുടെ കരവിരുതില്‍ ഒരുക്കിയ സര്‍ഗ്ഗാത്മക സൃഷ്ടികളുടെ പരിശീലനവും പ്രദര്‍ശനവും ഒരുക്കിയാണ് നൈപുണ്യദിനം ആചരിച്ചത്.വേറിട്ട കാഴ്ചകള്‍ ഒരുക്കി ലോക യുവജന നൈപുണ്യദിനം 2022 മണപ്പുറം സെന്‍റ് : തെരേസാസ് ഹൈസ്ക്കൂളില്‍ ആചരിച്ചു. പേപ്പര്‍ബാഗ് നിര്‍മ്മാണം, പേപ്പര്‍ പൂക്കളുടെ നിര്‍മ്മാണം, ഓലമെടയല്‍, ചകിരി പിരിക്കല്‍, ബോട്ടില്‍ ആര്‍ട്ട് തുടങ്ങിയവയാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും, പി.റ്റി എ. അംഗങ്ങളും ചേര്‍ന്ന് ഒരുക്കിയത്.വേറിട്ട കാഴ്ചകള്‍ ഒരുക്കി ലോക യുവജന നൈപുണ്യദിനം 2022 മണപ്പുറം സെന്‍റ് : തെരേസാസ് ഹൈസ്ക്കൂളില്‍ ആചരിച്ചു.

ഇത്തരം നിര്‍മ്മാണ മേഖലയിലെ വിദഗ്ദ്ധരുടെ പങ്കാളിത്തവും പരിപാടിക്ക് കൊഴുപ്പേകി. തെരേസ്യന്‍ ഹാളില്‍ നടന്ന യുവജന നൈപുണ്യദിന ഉദ്ഘാടന   ചടങ്ങില്‍  സ്കൂൾ  മാനേജര്‍ റവ.ഫാദര്‍ ആന്‍റോച്ചന്‍ മംഗലശ്ശേരി സി. എം. ഐ.അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ  പി. റ്റി. എ. പ്രസിഡന്‍റ് പി. ആര്‍. സുമേരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ  ഹെഡ്മിസ്ട്രസ് എലിസബത്ത് പോള്‍, എം. പി. റ്റി. എ. പ്രസിഡന്‍റ് റീനാ സജി, ഫാദര്‍. വിപിന്‍ കുരിശുതറ സി. എം. ഐ. തുടങ്ങിയവരും പങ്കെടുത്തു.