കോവിഡ് കേസുകളിൽ സ്വയം ശ്രദ്ധിക്കണം.. മുഖ്യമന്ത്രി

  1. Home
  2. KERALA NEWS

കോവിഡ് കേസുകളിൽ സ്വയം ശ്രദ്ധിക്കണം.. മുഖ്യമന്ത്രി

pinarayi vijyan


തിരുവനന്തപുരം: ലോകത്ത് കൊവിഡ് വർദ്ധിക്കുന്ന സാഹചര്യം നിലവിൽ വന്നതായി മുഖ്യമന്ത്രി. സംസ്ഥാനത്ത് കേസുകൾ കുറവാണ്. കോവിഡ് ബാധിക്കാതിരിക്കാൻ നിങ്ങൾ സ്വയം ശ്രദ്ധിക്കണം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേരും. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഫർ സോണിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം നടന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങളെയും ഉപജീവനമാർഗങ്ങളെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ബഫർ സോൺ പ്രദേശത്ത് നിന്ന് ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട്. മറിച്ചുള്ള വാദങ്ങൾ തെറ്റാണ്. പ്രദേശത്തെ എല്ലാ കെട്ടിടങ്ങളും ഉൾപ്പെടുത്തിയ ശേഷം അന്തിമ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കും. ബഫർ സോൺ പ്രദേശത്ത് താമസിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ല. പുനഃപരിശോധനാ ഹർജിയിൽ എല്ലാം വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.