ചെർപ്പുളശ്ശേരിയിൽ യൂത്ത് കൊണ്ഗ്രെസ്സ് അനുമോദന സദസ്സ് സംഘടിപ്പിച്ചു.

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരിയിൽ യൂത്ത് കൊണ്ഗ്രെസ്സ് അനുമോദന സദസ്സ് സംഘടിപ്പിച്ചു.

അനുമോദന സദസ്സ് സംഘടിപ്പിച്ചു.


ചെർപ്പുളശ്ശേരി.  എസ്എസ്എൽസി പ്ലസ് ടു വിജയികളെ യൂത്ത് കോൺഗ്രസ് ചെർപ്പുളശേരി മണ്ഡലം കമ്മിറ്റി അനുമോദിച്ചു. യൂത്ത് കോൺഗ്രസ് ചേർപ്പുളശ്ശേരി മണ്ഡലം പ്രസിഡന്റ് വിനോദ് കളത്തൊടി അധ്യക്ഷനായി.  പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ  ഉദ്ഘാടനം ചെയ്തു. ചെറുപുളശേരി നഗരസഭ പരിധിയിലെ 250 ഓളം വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.  3മണി മുതൽ ആരംഭിച്ച കരിയർ ഗൈഡൻസ് ക്ലാസ്സ്‌ മോട്ടിവേറ്റ് സ്പീക്കർ കെ പ്രഭാകരൻ മാസ്റ്റർ നേതൃത്വം നൽകി.യൂത്ത് കോൺഗ്രസ് ഷൊർണൂർ നിയോജകമണ്ഡലം പ്രസിഡന്റ് പി സുബീഷ്, പി. ർ ജീഷിൽ, കെ എം ഇസാഖ്, ടി ഹരിശങ്കരൻ, ഷമീർ ഇറക്കിങ്ങൽ, എം അബ്ദുൽ റഷീദ്, കെ ടി രതിദേവി,  രശ്മി സുബീഷ്, ഷീജ അശോകൻ, എം മനോജ് മാസ്റ്റർ, പി അക്ബറലി. എന്നിവർ പ്രസംഗിച്ചു.