\u0D2D\u0D15\u0D4D\u0D37\u0D4D\u0D2F\u0D35\u0D3F\u0D37\u0D2C\u0D3E\u0D27\u0D2F\u0D47\u0D31\u0D4D\u0D31\u0D4D \u0D30\u0D23\u0D4D\u0D1F\u0D30 \u0D35\u0D2F\u0D38\u0D41\u0D15\u0D3E\u0D30\u0D7B \u0D2E\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. KERALA NEWS

ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ചു

വെള്ളിയാഴ്ച ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട കുട്ടിയെ എളേറ്റില്‍ വട്ടോളിയിലെ സ്വ


കോഴിക്കോട്: വീര്യമ്പ്രത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ചു. ചങ്ങളം കണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. വിവാഹവീട്ടിൽ കൊണ്ടുവന്ന ചിക്കൻ റോളിൽ നിന്ന് വിഷബാധയേറ്റെന്നാണ് സംശയം. വിവാഹത്തിൽ പങ്കെടുത്ത ഭക്ഷ്യവിഷബാധയേറ്റ് ആറു കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ചികിത്സയിലുള്ള ആരുടെയും ആരോഗ്യ നില ഗുരുതരമല്ലെന്നാണ് വിവരം. വെള്ളിയാഴ്ച ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട കുട്ടിയെ എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.