ഉദ്ഘാടനം പ്രതീക്ഷിച്ച് ആഹാർ റസ്റ്റോറന്റ് തൂതയിൽ

  1. Home
  2. KERALA NEWS

ഉദ്ഘാടനം പ്രതീക്ഷിച്ച് ആഹാർ റസ്റ്റോറന്റ് തൂതയിൽ

ഉദ്ഘാടനം പ്രതീക്ഷിച്ച് ആഹാർ റസ്റ്റോറന്റ് തൂതയിൽ


ചെർപ്പുളശ്ശേരി. കെ ടി ഡി സി ആഹാർ റസ്റ്റോറന്റ് തൂതയിൽ പ്രവർത്തനം തുടങ്ങും. ചെർപ്പുളശ്ശേരിക്കാർക്ക് മുൻ എം എൽ എ യും ഇപ്പോൾ കെ ടി ഡി സി ചെയർമാനുമായ പി കെ ശശി നൽകുന്ന സ്നേഹ സമ്മാനമാണ് ഈ റസ്റ്റോറന്റ്. ഇന്ന് ഉദ്ഘാടനം നടക്കുമെന്നും ശനിയാഴ്ച മുതൽ പ്രവർത്തനം തുടങ്ങുമെന്നും നാട്ടുകാർ പറഞ്ഞു. ബിയർ പാർലർ അടക്കം വിഭാവനം ചെയ്ത ആഹാർ റസ്റ്റോറന്റ് നാലുവരി പാതയോരത്തു പ്രവർത്തനം തുടങ്ങിയാൽ യാത്രക്കാർക്ക് ഏറെ ഗുണകരമാകും.ശശി കെ ടി ഡി സി ചെയർമാൻ ആയ സമയത്ത് തൂത നിവാസികൾ ആവശ്യപ്പെട്ടതാണ് ഈ സംരംഭം. എന്നാൽ തൂത - മുണ്ടൂർ നാലുവരി പാതയുടെ പണികൾ കാരണം ഉദ്ഘാടനം നീണ്ടു. നിരവധി ആളുകൾക്ക് ജോലി സാധ്യതയുള്ളതാണ് ഈ ഹോട്ടൽ