\u0D28\u0D1F\u0D7B \u0D28\u0D46\u0D1F\u0D41\u0D2E\u0D41\u0D1F\u0D3F \u0D35\u0D47\u0D23\u0D41 \u0D06\u0D36\u0D41\u0D2A\u0D24\u0D4D\u0D30\u0D3F\u0D2F\u0D3F\u0D7D; \u0D17\u0D41\u0D30\u0D41\u0D24\u0D30\u0D3E\u0D35\u0D38\u0D4D\u0D25\u0D2F\u0D3F\u0D7D \u0D0E\u0D28\u0D4D\u0D28\u0D4D \u0D2E\u0D46\u0D21\u0D3F\u0D15\u0D4D\u0D15\u0D7D \u0D31\u0D3F\u0D2A\u0D4D\u0D2A\u0D4B\u0D7C\u0D1F\u0D4D\u0D1F\u0D4D.

  1. Home
  2. KERALA NEWS

നടൻ നെടുമുടി വേണു ആശുപത്രിയിൽ; ഗുരുതരാവസ്ഥയിൽ എന്ന് മെഡിക്കൽ റിപ്പോർട്ട്.

നടൻ നെടുമുടി വേണു ആശുപത്രിയിൽ; ഗുരുതരാവസ്ഥയിൽ എന്ന് മെഡിക്കൽ റിപ്പോർട്ട്.

തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


തിരുവനന്തപുരം: പ്രമുഖ നടന്‍ നെടുമുടി വേണുവിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് നെടുമുടി വേണുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉദരസംബന്ധമായ അസുഖമാണ് നെടുമുടി വേണുവിന് എന്നാണ് വിവരം അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ കൂടി അദ്ദേഹത്തെ അലട്ടുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഏറെ നാളുകളായി നെടുമുടി വേണു ഉദരസംബന്ധമായ അസുഖത്തിന് ചികിത്സ തേടി വരികയായിരുന്നു.

തിയേറ്ററിലും ഡിജിറ്റൽ പ്ലാറ്റുഫോമിലും പ്രദർശനത്തിനെത്തിയ 'ആണും പെണ്ണും' എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്.കമൽ ഹാസന്റെ 'ഇന്ത്യൻ 2' ലും അദ്ദേഹം വേഷമിടും എന്ന് വാർത്ത വന്നിരുന്നു.