\u0D26\u0D24\u0D4D\u0D24\u0D4D \u0D35\u0D3F\u0D35\u0D3E\u0D26\u0D02; \u0D15\u0D41\u0D1E\u0D4D\u0D1E\u0D4D \u0D07\u0D28\u0D3F \u0D05\u0D28\u0D41\u0D2A\u0D2E\u0D2F\u0D4D\u0D15\u0D4D\u0D15\u0D4D \u0D38\u0D4D\u0D35\u0D28\u0D4D\u0D24\u0D02

  1. Home
  2. KERALA NEWS

ദത്ത് വിവാദം; കുഞ്ഞ് ഇനി അനുപമയ്ക്ക് സ്വന്തം

ദത്ത് വിവാദം;


തിരുവനന്തപുരം: . വിവാദ ദത്തുകേസില്‍ കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും ഇന്നുതന്നെ കൈമാറാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം കുടുംബ കോടതിയുടേതാണ് ഉത്തരവ്. ഒരുവർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അമ്മ അനുപമക്ക് തന്‍റെ കുഞ്ഞിനെ തിരിച്ചുകിട്ടുന്നത്. ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.