തൂത വടക്കുംമുറി എ.എൽ.പി.സ്കൂളിൽ ഏപ്രിൽ 12 ന് നടക്കുന്ന കെട്ടിടോദ്ഘാടനത്തിന്റെ മുന്നോടിയായി വിളംബര ഘോഷയാത്ര നടത്തി

  1. Home
  2. KERALA NEWS

തൂത വടക്കുംമുറി എ.എൽ.പി.സ്കൂളിൽ ഏപ്രിൽ 12 ന് നടക്കുന്ന കെട്ടിടോദ്ഘാടനത്തിന്റെ മുന്നോടിയായി വിളംബര ഘോഷയാത്ര നടത്തി

തൂത വടക്കുംമുറി എ.എൽ.പി.സ്കൂളിൽ ഏപ്രിൽ 12 ന് നടക്കുന്ന കെട്ടിടോദ്ഘാടനത്തിന്റെയും


ചെർപ്പുളശ്ശേരി. തൂത വടക്കുംമുറി എ.എൽ.പി.സ്കൂളിൽ ഏപ്രിൽ 12 ന് നടക്കുന്ന കെട്ടിടോദ്ഘാടനത്തിന്റെയും വാർഷികാഘോഷത്തിന്റെയും മുന്നോടിയായി ഇന്ന് നടന്ന 
വിളംബരഘോഷയാത്ര നഗരസഭ ചെയർമാൻ പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ടി പ്രമീള അധ്യക്ഷയായി. വാർഡ് കൗൺസിലർ എൻ.കവിത , മറ്റ് സംഘാടകസമിതി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

ഏപ്രിൽ 12 ന് വൈകിട്ട് 7 ന് വി.കെ ശ്രീകണ്ഠൻ എം.പി. കെട്ടിടം ഉദ്ഘാടനം ചെയ്യും.
118-ാം വാർഷികം ഉദ്ഘാടനം  പി. മമ്മിക്കുട്ടി എം.എൽ.എ. നിർവഹിക്കും.
നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.
മാളികപ്പുറം ഫെയിം ദേവനന്ദ  പങ്കെടുക്കും.