അയ്യയ്യാ വരവമ്പിളി പൂങ്കല, മെയ്യിലണിഞ്ഞ പൂതങ്ങൾ, ആനമങ്ങാട് ഉത്സവ ലഹരിയിൽ

പെരിന്തൽമണ്ണ. ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ചൊവ്വാഴ്ച നടക്കും. എല്ലാ ദിവസവും വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് താലപ്പൊലി ആഘോഷങ്ങളുടെ ഗരിമ നിലനിർത്താൻ കമ്മിറ്റി ഭാരവാഹികൾ ശ്രമിക്കുന്നു. ഇതു കൊണ്ട് തന്നെ നാട്ടിൽ ഉത്സവ അന്തരീക്ഷം ഉണർന്നു കഴിഞ്ഞു.
നാടൻ കലകളുടെ പ്രകടനങ്ങൾ കൊണ്ട് സമ്പന്നമാണ് കുന്നിന്മേൽ താലപ്പൊലി. പൂതങ്ങൾ എത്തിയതോടെ വർണ്ണ മേള ങ്ങളുടെ നേർക്കാഴ്ച ഗ്രാമത്തിൽ കാണാനായി. ഇടശ്ശേരിയുടെ പൂതപ്പാട്ടിൽ വർണ്ണിച്ച അമ്പിളിപൂങ്കല മെയ്യിലണിഞ്ഞ പൂതങ്ങൾ കാവിൽ തൊഴാനെത്തിയപ്പോൾ വള്ളുവനാടൻ ഉത്സവങ്ങളുടെ നിറച്ചാർത്തിന് മിഴിവേകി....