\u0D15\u0D32\u0D3E\u0D2E\u0D23\u0D4D\u0D21\u0D32\u0D02 \u0D28\u0D3F\u0D7C\u0D2E\u0D3F\u0D1A\u0D4D\u0D1A \u0D2E\u0D42\u0D28\u0D4D\u0D28\u0D4D\u200B \u0D21\u0D4B\u0D15\u0D4D\u0D2F\u0D41\u0D2E\u0D46\u0D28\u0D4D‍\u0D31\u0D31\u0D3F\u0D15\u0D33\u0D41\u0D02 \u0D35\u0D46\u0D33\u0D3F\u0D1A\u0D4D\u0D1A\u0D02 \u0D15\u0D3E\u0D23\u0D3E\u0D24\u0D46 \u0D05\u0D15\u0D24\u0D4D\u0D24\u0D41\u0D24\u0D28\u0D4D\u0D28\u0D46

  1. Home
  2. KERALA NEWS

കലാമണ്ഡലം നിർമിച്ച മൂന്ന്​ ഡോക്യുമെന്‍ററികളും വെളിച്ചം കാണാതെ അകത്തുതന്നെ

kalamandalam


കേ​ര​ള ക​ലാ​മ​ണ്ഡ​ലം കോ​ടി​കൾ ചെ​ല​വി​ട്ട്​ നി​ർ​മി​ച്ച മൂ​ന്ന് ഡോ​ക്യു​മെ​ന്‍റ​റി​കളും വെ​ളി​ച്ചം കാണാതെ ഇപ്പോളും അകത്തുതന്നെ. ക​ലാ​രം​ഗ​ത്തു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​യും ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളെ​യും ല​ക്ഷ്യ​മിട്ട് മ​ട​വൂ​ർ വാ​സു​ദേ​വ​ൻ നാ​യ​ർ, ക​ലാ​മ​ണ്ഡ​ലം ഗോ​പി, ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ എന്നിവരെ കുറിച്ചാണ് ഡോക്യുമെന്‍ററികൾ നിർമ്മിച്ചിരുന്നത്. 2016-17ൽ അവസാന ഡോക്യുമെന്‍ററിയും നിർമ്മിച്ച് കഴിഞ്ഞിരുന്നു. വർഷങ്ങൾ ഇത്രയായിട്ടും എല്ലാ പണികളും കഴിഞ്ഞിട്ടും ഇവ പുറത്തിറക്കാത്തതെന്തെ എന്ന ചോദ്യത്തിന് ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​യ ഉ​ത്ത​രം ഇതുവരെ ന​ൽകിയിട്ടില്ല. ക​ലാ​മ​ണ്ഡ​ല​ത്തി‍െൻറ ഡോ​ക്യു​മെ​ന്‍റ​റി​ക്ക് കേരളത്തിന്‌ പുറത്തുവരെ നല്ല സ്വീകാര്യതയുണ്ട്.  ഈ ഡോ​ക്യു​മെ​ന്‍റ​റികൾ പുറത്തുവന്നിരുന്നെങ്കിൽ ക​ലാ​മ​ണ്ഡ​ല​ത്തി​ന് സാ​മ്പ​ത്തി​ക നേ​ട്ടവും ഉണ്ടാകുമായിരുന്നു.