ശബരിമല തീർത്ഥാടനം വാർത്തകൾ എത്തിക്കാൻ അനുഗ്രഹ വിഷനും

  1. Home
  2. KERALA NEWS

ശബരിമല തീർത്ഥാടനം വാർത്തകൾ എത്തിക്കാൻ അനുഗ്രഹ വിഷനും

Sss


ശബരിമല. ശബരിമല തീർത്ഥാടനത്തിന് ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കെ വാർത്തകൾ കൃത്യമായി എത്തിക്കുന്നതിന് അനുഗ്രഹ വിഷനും തയ്യാറായി. ബുധനാഴ്ച സംസ്ഥാന പോലീസ് മേധാവി പമ്പയിലെത്തി പ്രത്യേക യോഗം ചേരും. പത്തനംതിട്ട ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ എരുമേലി മുതൽ സന്നിധാനം വരെയും, ഉപ്പുപാറ വണ്ടിപ്പെരിയാർ പാണ്ടിത്താവളം വഴി സന്നിധാനം വരെയും ഉള്ള തീർത്ഥാടന പാതകളെല്ലാം ക്രമീകരിച്ചു കഴിഞ്ഞു. കുടിവെള്ള വിതരണം ആരോഗ്യ സംരക്ഷണം ക്രമ സമാധാന പാലനം തുടങ്ങി എല്ലാ മേഖലകളും സജ്ജമാക്കി കഴിഞ്ഞു. തീർത്ഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് പരമാവധി സൗകര്യമൊരുക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചിട്ടയായ സജ്ജീകരണങ്ങൾ ഒരുക്കി കഴിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം ആണ് നടതുറക്കുന്നത്. വെള്ളിയാഴ്ച മുതൽ അഭിഷേകങ്ങളും മറ്റും നടക്കും. ലക്ഷക്കണക്കിന് തീർത്ഥാടകർ ഈ വർഷം എത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ..
 അനുഗ്രഹ വിഷൻ വാർത്തകൾ അനുഗ്രഹ പുണ്യം യൂട്യൂബിലും, അനുഗ്രഹ വിഷന്റെ ഫേസ്ബുക്ക് പേജിലും അപ്പപ്പോൾ നിങ്ങൾക്ക് കാണാൻ ആകുന്നു