അരുവിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച ഡിജിറ്റല്‍ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു

  1. Home
  2. KERALA NEWS

അരുവിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച ഡിജിറ്റല്‍ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു

In


യു.എസ്.ടി സി. എസ്. ആർ. ഫണ്ട്  ഉപയോഗിച്ച് അരുവിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച ഡിജിറ്റല്‍ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം, ജൂലായ് 1, 2023: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍ കമ്പനിയായ യു.എസ്.ടി., അരുവിക്കര ഗവൺമെൻറ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജീകരിച്ച ഡിജിറ്റല്‍ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു. രണ്ട് അത്യാധുനിക കമ്പ്യൂട്ടര്‍ ലാബുകളടങ്ങിയതാണ് ഈ ഡിജിറ്റല്‍ പഠന കേന്ദ്രം.  കോർപറേറ്റ് സോഷ്യൽ സ്പോൻസിബിലിറ്റി (സി എസ് ആർ) ഫണ്ട് ഉപയോഗിച്ച് കമ്പനിയുടെ തിരുവനന്തപുരം കേന്ദ്രമാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. ഡിജിറ്റല്‍ പഠന കേന്ദ്രം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് ഐ എ എസ് വെള്ളിയാഴ്ച  ഉദ്ഘാടനം ചെയ്തു. യു.എസ്.ടി തിരുവനന്തപുരം കേന്ദ്രത്തിലെ വർക്ക് പ്ലേസ് മാനേജ്‌മെൻറ് ആൻഡ് ഓപ്പറേഷൻസ് സീനിയര്‍ ഡയറക്ടര്‍ ഹരികൃഷ്ണന്‍ മോഹൻകുമാർ ആശംസകൾ അര്‍പ്പിച്ചു.

സ്‌കൂളിലെ ആയിരത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയോജനമാകും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റാണി ആര്‍. ചന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് വി.എസ് സജീവ് കുമാര്‍ എന്നിവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് യു.എസ്.ടി തിരുവനന്തപുരം കേന്ദ്രം ഇത്തരത്തിലുള്ള അത്യാധുനിക ഡിജിറ്റല്‍ പഠന കേന്ദ്രം സജ്ജീകരിച്ച് നൽകിയത്. അതിന് മുമ്പ് യു.എസ്.ടി പ്രതിനിധികൾ സ്‌കൂള്‍ സന്ദര്‍ശിക്കുകയും മെച്ചപ്പെട്ട കമ്പ്യൂട്ടര്‍ ലാബ് സംവിധാനം ഇല്ലെന്ന് നേരിട്ട് കണ്ട് ബോധ്യപ്പെടുകയും ചെയ്തിരുന്നു. സ്‌കൂളിലെ കുട്ടികളുടെ ഡിജിറ്റല്‍ പഠനത്തിന് ഇത്തരത്തിലൊരു സംവിധാനം വലിയ പിന്തുണയാകുമെന്ന് വിലയിരുത്തിയ ശേഷമാണ് നിര്‍മാണച്ചുമതല കമ്പനി ഏറ്റെടുത്തത്. ഡിജിറ്റല്‍ പഠന കേന്ദ്രത്തിലെ രണ്ടു കമ്പ്യൂട്ടർ ലാബുകളിലുമായി 22 സീറ്റുകൾ വീതമുണ്ട്. ഇവയ്ക്കു പുറമെ, മേശകള്‍, കസേരകള്‍, ടെലിവിഷൻ, ക്ലാസ് മുറികളിൽ ഇന്റര്‍നെറ്റ് കണക്ഷൻ എന്നിവയുമുണ്ട്.

ഉദ്ഘാടന ചടങ്ങിൽ, നവീകരിച്ച സ്‌കൂള്‍ ആഡിറ്റോറിയം അരുവിക്കര എം.എല്‍.എ അഡ്വ. ജി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.  സി.സി.ടി.വി, സ്‌കൂള്‍ ക്ലബ് എന്നിവ കേരള അബ്കാരി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ് സുനില്‍കുമാറും; ലൈബ്രറി ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിയും; വിശപ്പുരഹിത കേരളം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കലയും ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ റാണി ആര്‍. ചന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് വി.എസ് സജീവ് കുമാര്‍ എന്നിവരും പങ്കെടുത്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ആര്‍ ഹരിലാല്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.അലീഫിയ, ബ്‌ളോക്ക് മെമ്പര്‍ വി. വിജയന്‍ നായര്‍, അരുവിക്കര വാര്‍ഡ് മെമ്പര്‍ ഗീതാ ഹരികുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ എന്‍. മോളി,  അധ്യാപകരായ ഓംപ്രകാശ്, സുബ്രഹ്മണ്യന്‍ വി.പി, പ്രോഗ്രാംകമ്മിറ്റി ചെയര്‍മാന്‍ എല്‍. റെജികുമാര്‍, സ്റ്റാഫ് സെക്രട്ടറി ബി. ഷജിബുദ്ദീന്‍ എന്നിവരും സന്നിഹിതരായി.