\u0D06\u0D31\u0D41\u0D35\u0D30\u0D3F\u0D2A\u0D4D\u0D2A\u0D3E\u0D24\u0D2F\u0D3F\u0D7D \u0D2A\u0D23\u0D3F\u0D15\u0D7E \u0D2A\u0D42\u0D7C\u0D24\u0D4D\u0D24\u0D3F\u0D2F\u0D3E\u0D15\u0D4D\u0D15\u0D3E\u0D24\u0D46 \u0D1F\u0D4B\u0D7E \u0D2A\u0D3F\u0D30\u0D3F\u0D15\u0D4D\u0D15\u0D3E\u0D7B \u0D36\u0D4D\u0D30\u0D2E\u0D02; \u0D2A\u0D4D\u0D30\u0D24\u0D3F\u0D37\u0D47\u0D27\u0D02 \u0D30\u0D42\u0D15\u0D4D\u0D37\u0D02

  1. Home
  2. KERALA NEWS

ആറുവരിപ്പാതയിൽ പണികൾ പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ ശ്രമം; പ്രതിഷേധം രൂക്ഷം

മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിൽ


വടക്കഞ്ചേരി∙ മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിൽ പണികൾ പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ ശ്രമം. ഇതിനെതിരെ പ്രതിഷേധം ശക്തമായി. 80 ശതമാനം ജോലികൾ പൂർത്തിയാക്കിയെന്നറിയിച്ച് അടുത്ത മാസം മുതൽ ടോൾ പിരിവിന് അംഗീകാരം നേടാനാണ് ശ്രമം. ദേശീയപാത അതോറിറ്റിക്ക് ടോൾ പിരിവിന് അനുമതി തേടി നിർമാണ കമ്പനി കത്ത് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വടക്കഞ്ചേരി പന്നിയങ്കരയിൽ ടോൾ പ്ലാസ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങി. ഇരു ഭാഗത്തേക്കുമായി 16 ട്രാക്കുകളാണുള്ളത്. ടോൾ പ്ലാസ വഴി 25,000 വാഹനങ്ങൾ ദിവസേന കടന്നുപോകുന്നതായാണ് കണക്ക്