ഭാരതി ടിഎംടി രവീന്ദ്ര ജഡേജയുമായി കരാര്‍ പുതുക്കി

  1. Home
  2. KERALA NEWS

ഭാരതി ടിഎംടി രവീന്ദ്ര ജഡേജയുമായി കരാര്‍ പുതുക്കി

ഭാരതി ടിഎംടി രവീന്ദ്ര ജഡേജയുമായി കരാര്‍ പുതുക്കി


കൊച്ചി: പ്രമുഖ ടിഎംടി സ്റ്റീല്‍ ബാറായ ഭാരതി ടിഎംടി ഇന്ത്യന്‍ ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുമായി ബ്രാന്‍ഡ് അമ്പാസഡര്‍ കരാര്‍ പുതുക്കി. ടിഎംടി ബ്രാന്‍ഡുകളിലെ ഓള്‍ റൗണ്ടറായി മാറുന്നതിനുള്ള ഭാരതിയുടെ ശ്രമങ്ങള്‍ക്ക് കരുത്തും, വേഗവും, ആത്മവിശ്വാസവും പകരുവാന്‍ ഈ കൂട്ടുകെട്ടിലൂടെ സാധിച്ചുവെന്ന് ഭാരതി ടിഎംടി ഡയറക്ടര്‍ ദിര്‍ഷ കള്ളിയത്ത് പറഞ്ഞു.

ദക്ഷിണേന്ത്യയിലെ വിപണി സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരള, തമിഴ്‌നാട് മാര്‍ക്കറ്റിന് പുറമേ കര്‍ണാടകയിലും ഭാരതി ടിഎംടി വിപണിയിലിറക്കി. ബാംഗ്ലൂര്‍ യശ്വന്ത്പൂരില്‍ നടന്ന ചടങ്ങില്‍ ഭാരതി ടിഎംടി ഡയറക്ടര്‍ ദിര്‍ഷ കള്ളിയത്ത് രവീന്ദ്ര ജഡേജയ്ക്ക് കരാര്‍ കൈമാറി.