പാലക്കാട്‌ ബി ജെ പി പ്രവർത്തകർ പ്രതിഷേധിച്ചു

  1. Home
  2. KERALA NEWS

പാലക്കാട്‌ ബി ജെ പി പ്രവർത്തകർ പ്രതിഷേധിച്ചു

Pkd


പാലക്കാട്‌ :  തിരുവനന്തപുരത്ത്  NSS ന്റെ നേതൃത്വത്തിൽ നടന്ന നാമജപഘോഷ യാത്ര നടത്തിയവർക്കെതിരെ  കേസ് എടുത്ത പിണറായി സർക്കാരിൻറെ നടപടിക്കെതിരെ പാലക്കാട്‌ ബിജെപി ജില്ലാകമ്മിറ്റിയുടെ  നേതൃത്വത്തിൽ പ്രധിഷേധ പ്രകടനവും പൊതുയോഗവും നടന്നു. ബിജെപി ജില്ല ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത്  സമാപിച്ചു. തുടർന്ന് നടന്ന യോഗം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി. സി.കൃഷ്ണകുമാർ ഉൽഘാടനം ചെയ്തു. സ്പീക്കറുടെ പരാമർശം സിപിഎം ന്റെ അഭിപ്രായമാണെന്നും, നിരന്തരമായി ഹിന്ദു ദേവി ദേവൻമാരെയും വിശ്വാസങ്ങളെയും അപമാനിക്കുന്ന സിപിഎം ജനാരോഷത്തിൽ ഇല്ലാതാകുമെന്നും സി.കൃഷ്ണ കുമാർ പറഞ്ഞു. ബിജെപി ജില്ല പ്രസിഡന്റ്‌ കെ.എം.ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.വേണുഗോപാലൻ സ്വാഗതവും, എ.കെ. ഓമനക്കുട്ടൻ നന്ദിയും രേഖപെടുത്തി. പ്രകടനത്തിന് സംസ്ഥാന സമിതി അംഗം ടി.എസ് . മീനാക്ഷി, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി എം.ശശികുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ പ്രശാന്ത് ശിവൻ, ജില്ലാ കമ്മിറ്റി അംഗം സുന്ദരേശൻ കൊപ്പം,  മണ്ഡലം ജനറൽ സെക്രെട്ടറിമാരായ എം.സുനിൽ, എൻ.ആർ.രാമകൃഷ്ണൻ, അഡ്വ ശാന്തദേവി, മിനി കൃഷ്ണകുമാർ, നവീൻ വടക്കന്തറ, സുരേഷ്ബാബു യാക്കര, ആർ.ജി.മിലൻ, ഗോപി യാക്കര തുടങ്ങിയവർ നേതൃത്വം നൽകി.