\u0D2C\u0D4D\u0D30\u0D39\u0D4D\u0D2E\u0D2A\u0D41\u0D30\u0D02 \u0D2E\u0D3E\u0D32\u0D3F\u0D28\u0D4D\u0D2F \u0D38\u0D02\u0D38\u0D4D\u0D15\u0D30\u0D23 \u0D2A\u0D4D\u0D32\u0D3E\u0D28\u0D4D\u0D31\u0D4D; \u0D07\u0D1F\u0D3F\u0D1E\u0D4D\u0D1E\u0D41 \u0D35\u0D40\u0D34\u0D3E\u0D30\u0D3E\u0D2F \u0D28\u0D3F\u0D32\u0D2F\u0D3F\u0D7D

  1. Home
  2. KERALA NEWS

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ്; ഇടിഞ്ഞു വീഴാരായ നിലയിൽ

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ്; ഇടിഞ്ഞു വീഴാരായ നിലയിൽ


കൊച്ചി: ഏതു നിമിഷവും ഇടിഞ്ഞുവീഴുമെന്ന നിലയിലാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ്. ശക്തിയായി മഴ പെയ്താല്‍ പ്ലാന്റ് വെള്ളത്തിലാകും. 40 അന്യസംസ്ഥാനജീവനക്കാരാണ് ഇവിടെ പണിയെടുക്കുന്നത്. തൊഴിലാളികളുടെ ജീവന്‍ വച്ചു കളിക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ നടത്തിപ്പില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മാലിന്യസംസ്‌കരണം ഏറ്റെടുത്തിരിക്കുന്ന എന്‍വിറോണ്‍ കമ്പനി 2014 മുതല്‍ എല്ലാ വര്‍ഷവും കോര്‍പ്പറേഷന് കത്തു നല്‍കുന്നത് പതിവാണ്.

അതേസമയം, നിലവിലുള്ള പ്ലാന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അക്കമിട്ട് നിരത്തി കഴിഞ്ഞ ജൂണില്‍ കൗണ്‍സിലില്‍ സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. അഞ്ചു കോടിയുടെ ബില്ല് പാസാക്കാന്‍ ഓഡിറ്റ് വിഭാഗം സമ്മതിച്ചിട്ടില്ല. ടെന്‍ഡര്‍ പോലുമില്ലാതെയാണ് നിലവിലെ കരാറുകാരന്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നത്.

കൗണ്‍സിലിന് തന്നെ ബാദ്ധ്യതയാകുന്ന ഈ പ്രവണത അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 200 ടണ്‍ മാലിന്യം സംസ്കരിച്ച്‌ പരിചയമുണ്ടാകണമെന്ന അപ്രായോഗിക വ്യവസ്ഥ മുന്നോട്ടുവച്ചും ടെന്‍ഡര്‍ നടപടികളില്‍ കൃത്രിമം കാട്ടിയും കരാറുകാരനെ സഹായിക്കുന്ന വിധത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചുവെന്ന് തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് പറയുന്നു.