\u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F\u0D38\u0D2D\u0D3E \u0D2F\u0D4B\u0D17\u0D02 \u0D07\u0D28\u0D4D\u0D28\u0D4D; \u0D15\u0D4A\u0D35\u0D3F\u0D21\u0D4D \u0D38\u0D3E\u0D39\u0D1A\u0D30\u0D4D\u0D2F\u0D02 \u0D35\u0D3F\u0D32\u0D2F\u0D3F\u0D30\u0D41\u0D24\u0D4D\u0D24\u0D41\u0D02

  1. Home
  2. KERALA NEWS

മന്ത്രിസഭാ യോഗം ഇന്ന്; കൊവിഡ് സാഹചര്യം വിലയിരുത്തും

തിരുവനന്തപുരം


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കേസുകള്‍ ഉയരുന്നതുകൊണ്ട് ചില മേഖലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. കേന്ദ്രനിര്‍ദേശ പ്രകാരം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ആശുപത്രികളുടെ പട്ടിക ആരോഗ്യമന്ത്രി വീണാ ജോര്‍ജ് യോഗത്തില്‍ അവതരിപ്പിക്കും.

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൂടുതലായി ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ട് എല്ലാ ജില്ലകളിലും പരിശോധന വര്‍ധിപ്പിക്കാനുള്ള തീരുമാനം ആരോഗ്യവകുപ്പ് എടുത്തിരുന്നു. ഇതിന്റെ തുടര്‍ തീരുമാനങ്ങളും ഇന്ന് യോഗത്തിലുണ്ടാകും